വിളച്ചയുടെ പ്രധാനപ്പെട്ട ലക്ഷണം കൂടിയാണ് കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് എന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ശ്വാസതടസ്സത്തിന് കാരണമാകുന്ന വിളർച്ചയുടെ സൂചനയായി ഡാർക്ക് സർക്കിൾസ് ഉണ്ടാകാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. 

കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതും, അമിതമായ ഫോൺ ഉപയോഗവും, മാനസിക സമ്മർദ്ദവുമെല്ലാം കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകുന്നതിന് ഇടയാക്കും. എന്നാൽ വിളച്ചയുടെ പ്രധാനപ്പെട്ട ലക്ഷണം കൂടിയാണ്

കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് എന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ശ്വാസതടസ്സത്തിന് കാരണമാകുന്ന വിളർച്ചയുടെ സൂചനയായി ഡാർക്ക് സർക്കിൾസ് ഉണ്ടാകാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. 

രക്തത്തിലെ ഇരുമ്പിന്റെ അളവ് കുറയുമ്പോൾ ശരീരത്തിന് ചുവന്ന രക്താണുക്കളിൽ ഓക്സിജൻ വഹിക്കാൻ അനുവദിക്കുന്ന ഒരു വസ്തു ഉത്പാദിപ്പിക്കാൻ കഴിയാത്തപ്പോൾ അത് വിളർച്ചയിലേക്ക് നയിക്കുന്നു. ഇത് അമിത ക്ഷീണമുള്ളതാക്കുക മാത്രമല്ല ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും ശ്വാസതടസ്സത്തിനും പോലും കാരണമാകും. ലോകമെമ്പാടുമായി ഏകദേശം 25 ശതമാനം ആളുകളും വിളർച്ച പ്രശ്നം അനുഭവിക്കുന്നുണ്ട്. ഇത് അവരുടെ ജീവിതത്തെ പല തരത്തിൽ ബാധിച്ചേക്കാം. 

കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ്, ഇടയ്ക്കിടെയുള്ള മുടി കൊഴിച്ചിൽ, പൊട്ടുന്ന നഖങ്ങൾ എന്നിവ രാത്രി വൈകിയുള്ള അമിതമായ ഉറക്കത്തിന്റെ ലക്ഷണങ്ങൾ മാത്രമല്ല, ഇരുമ്പിന്റെ കുറവ് കൊണ്ടും വരാം. ഇരുമ്പിന്റെ കുറവ് കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മം ഇരുണ്ടതായി കാണപ്പെടുന്നു. ഇരുമ്പിന്റെ അളവ് കുറയുമ്പോൾ, മുടി, നഖം എന്നിവയുടെ ആരോ​ഗ്യത്തെ ബാധിക്കാം.

വിളർച്ചയുടെ മറ്റ് ലക്ഷണങ്ങൾ

കടുത്ത ക്ഷീണം

നെഞ്ചുവേദനയും കടുത്ത ശ്വാസതടസ്സവും

തലകറക്കം

ഇടയ്ക്കിടെ വരുന്ന അണുബാധകൾ

പതിവായി തലവേദന വരിക

ഫോളിക് ആസിഡ് സപ്ലിമെന്റുകൾ അല്ലെങ്കിൽ വിറ്റാമിൻ ബി 9 ശരീരത്തിന് ചുവന്ന രക്താണുക്കളും ഡിഎൻഎയും രൂപപ്പെടുത്താൻ സഹായിക്കുന്ന അവശ്യ വിറ്റാമിനാണ്.