
അടുത്തിടെ വ്യക്തിശുചിത്വം പാലിച്ചില്ലെന്ന കാരണത്താൽ ഭാര്യയിൽനിന്ന് ഒരു യുവാവ് വിവാഹമോചനം തേടിയത് സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോള്‍ വിവാഹമോചനങ്ങളുടെ കാരണങ്ങളെക്കുറിച്ച് അമേരിക്കൻ സെൻസസ് ബ്യൂറോ പുറത്തുവിട്ട സര്‍വ്വേ റിപ്പോര്‍ട്ടിൽ കൗതുകകരമായ വിവരങ്ങളാണുള്ളത്. വിവാഹമോചനങ്ങള്‍ കാരണമായി മാറുന്ന ജോലികളെക്കുറിച്ചും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. അത്തരത്തിൽ വിവാഹമോചനത്തിന് കാരണമാകുന്ന പ്രധാനപ്പെട്ട 4 ജോലികള്‍ ഏതൊക്കെയാണെന്ന് നോക്കാം...
അമേരിക്കൻ സെൻസസ് ബ്യൂറോ സര്‍വ്വേ പ്രകാരം ഏറ്റവുമധികം വിവാഹമോചനങ്ങള്‍ക്ക് കാരണമാകുന്ന ജോലിയാണിത്. 52.9 ശതമാനം പേരാണ് ഈ ജോലി കാരണം വിവാഹമോചനം തേടിയത്. കൂടുതൽ സമയം ജോലിക്കായി നീക്കിവെക്കുമ്പോള്‍, കുടുംബത്തിനൊപ്പം ഒട്ടും ചെലവഴിക്കാനാകാതെ വരുന്നതാണ് പ്രധാന കാരണം.
ബാറിലെ ജീവനക്കാരുടെ അവസ്ഥയും മേൽ പറഞ്ഞതുപോലെയാണ്. ബാറിലെ ഡ്യൂട്ടി ടൈം മിക്കപ്പോഴും രാവിലെ മുതൽ രാത്രി വരെയായിരിക്കും. രാത്രി വളരെ വൈകി മാത്രമായിരിക്കും വീട്ടിലെത്താനാകുക. അമേരിക്കയിൽ വിവാഹമോചനം തേടിയവരിൽ 52.7 ശതമാനം പേരും പങ്കാളിയുടെ ഈ ജോലി ഒരു കാരണമായി പറയുന്നുണ്ട്.
ഏറെ ആകര്‍ഷണീയതയുള്ള ജോലിയാണ് വിമാനത്തിലെ കാബിൻ ക്രൂ. എയര്‍ ഹോസ്റ്റസ്, കാബിൻ ക്രൂ, പൈലറ്റ് എന്നിവര്‍ക്ക് ലഭിക്കുന്ന പ്രതിഫലവും വളരെ വലുതാണ്. എന്നാൽ ഇവരുടെ ദാമ്പത്യം അത്ര അശാസ്യകരമാകണമെന്നില്ല. ഡ്യൂട്ടി സമയം തന്നെയാണ് പ്രശ്‌നം. ഒരു ഡ്യൂട്ടിക്കായി പുറപ്പെട്ടാൽ ചിലപ്പോള്‍ രണ്ടും മൂന്നും ദിവസത്തിന് ശേഷമായിരിക്കും തിരിച്ചെത്തുക. അമേരിക്കയിൽ വിവാഹമോചനം തേടിയവരിൽ 50.5 ശതമാനം പേരും ഈ ജോലി ഒരു പ്രധാന കാരണമാണെന്ന് പറയുന്നു.
ഏറെ സമ്മര്‍ദ്ദമുള്ള ജോലിയാണിത്. ഫോണ്‍ വിളിയിലൂടെ ഉപഭോക്താക്കളെ കണ്ടുത്തുക, ഫലപ്രദമായി മാര്‍ക്കറ്റിങ് നടത്തുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഈ മാനസികസമ്മര്‍ദ്ദം പലപ്പോഴും കുടുംബജീവിതത്തെ സാരമായി ബാധിക്കും. 49.7 ശതമാനം വിവാഹമോചിതരിൽ അതിനുള്ള കാരണമായി ഈ ജോലി ചൂണ്ടിക്കാണിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam