ദാമ്പത്യം തകര്‍ക്കുന്ന 4 തരം പ്രശ്‌നങ്ങള്‍

By Web DeskFirst Published Jul 27, 2016, 5:31 PM IST
Highlights

1, പരസ്‌പരം പൊരുത്തപ്പെടാനാകാത്ത പ്രശ്‌നങ്ങള്‍- വിവാഹശേഷമുള്ള ആദ്യനാളുകളില്‍ സ്‌നേഹത്തോടെ കഴിയുന്ന ദമ്പതിമാരുടെ ഇടയില്‍ വളരെ പെട്ടെന്നാണ് ജീവിതത്തില്‍ പൊരുത്തപ്പെടാനാകാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. പങ്കാളിയുടെ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ ഇഷ്‌ടപ്പെടാത്തതും ദാമ്പത്യത്തില്‍ വലിയ പ്രശ്‌നമായി മാറും. പങ്കാളിയുടെ അമിതമായ കരിയര്‍ താല്‍പര്യങ്ങളും പ്രശ്നങ്ങളുണ്ടാക്കും.

2, പരസ്‌പര ബഹുമാനമില്ലായ്‌മ- ദാമ്പത്യത്തില്‍ ഏറ്റവും  പ്രധാനമാണ് പരസ്‌പര ബഹുമാനം. ഇത് ഇല്ലാതാകുന്നത് ദാമ്പത്യബന്ധത്തെ സാരമായി ബാധിക്കും. പങ്കാളിയെ ബഹുമാനിക്കുകയെന്നത്, സ്‌നേഹിക്കുന്നതുപോലെ തന്നെ പ്രധാനമാണ്. എന്നാല്‍ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ സാന്നിദ്ധ്യത്തില്‍, പങ്കാളിയ്‌ക്ക് വില കല്‍പ്പിക്കാതെ സംസാരിക്കുന്നത്, മനസില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കും.

3, ജോലിത്തിരക്ക്- ജോലിത്തിരക്ക് കാരണം, പങ്കാളിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാതിരുന്നാല്‍, ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. പങ്കാളി ജോലിത്തിരക്കിലാകുമ്പോള്‍, ജീവിതം വിരസമായാകും അനുഭവപ്പെടുക. പലപ്പോഴും, ഇത് അശ്വാസ്യമല്ലാത്ത ബന്ധങ്ങള്‍ക്ക് തുടക്കമിടാന്‍ കാരണമാകുകയും ചെയ്യും.

4, പങ്കാളിയുടെ താല്‍പര്യങ്ങളോടുള്ള ഇഷ്‌ടക്കേട്- ദാമ്പത്യത്തിന് പുറത്ത്, സിനിമ, സ്‌പോര്‍ട്സ്, കല, പുസ്‌തകം, രാഷ്‌ട്രീയം തുടങ്ങിയ വിവിധ കാര്യങ്ങളില്‍ ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ പ്രത്യേക താല്‍പര്യങ്ങളുണ്ടാക്കും. എന്നാല്‍ പങ്കാളിക്ക്, ഇത് ഇഷ്‌ടപ്പെടുന്നുണ്ടാകില്ല. ഇത്, ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. വിവിധ കാര്യങ്ങളിലെ അഭിരുചിക്കാര്യത്തിലുള്ള ഭിന്നത എക്കാലവും തുടരുകയും ചെയ്യും.

click me!