
ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെടുന്ന പാനീയമാണ് ചായ. തണുപ്പ് അനുഭവപ്പെടുമ്പോൾ, തൊണ്ടയിൽ അസ്വസ്ഥത അനുഭവപ്പെടുമ്പോള്‍, വിശ്രമം ആഗ്രഹിക്കുമ്പോള്‍, രാത്രി ഉറക്കമൊഴിച്ചിരിക്കുമ്പോള്‍ എല്ലാം നമ്മൾ ചായയിൽ അഭയം കണ്ടെത്താറുണ്ട്. എന്നാൽ എല്ലാതരം ചായയും ആരോഗ്യദായകമാണോ?
എല്ലാതരം ചായയുടെയും ഗുണങ്ങൾ അതിന് ഉപയോഗിക്കുന്ന തേയിലയിൽ അടങ്ങിയ ഘടകങ്ങളെയും അത് തയാറാക്കുന്ന രീതിയെയും ആശ്രയിച്ചാണിരിക്കുന്നത്. കൂടുതൽ ആരോായദായകം എന്ന നിലയിൽ മാർക്കറ്റിൽ കൂടുതൽ ആധിപത്യമുള്ളവയാണ് ഗ്രീൻ ടീ. മധ്യവർഗ കുടുംബങ്ങളിൽ ഇവ ഒഴിവാക്കാനാവാത്ത പാനീയമായി മാറിയിരിക്കുന്നു.
വ്യത്യസ്ത ബ്രാൻഡുകളിൽ വ്യാവസായികമായും ആയൂർവേദ ഗുണങ്ങളിലും ഗ്രീൻ ടീ വിപണിയിലെത്തുന്നു. ഏത് തരം ചായ ശീലമാക്കണമെന്ന് തീരുമാനിക്കും മുമ്പ് ഇവയെക്കുറിച്ചുള്ള അവബോധം നല്ലതാണ്. അമിത ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ചായ ഇനങ്ങളെ പരിചയപ്പെടാം:
ശരീരത്തിൽ കൊഴുപ്പ് കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുകയും നിലവിലുള്ള ഇത്തരം കോശങ്ങളുടെ പ്രവർത്തനത്തെ പ്രതിരോധിക്കുകയും ചെയ്യും. തേയിലയിൽ ഏറ്റവും കുറച്ചുമാത്രം പ്രോസസിങ് നടത്തിയാണ് വൈറ്റ് ടീ തയാറാക്കുന്നത്. അതിനാൽ ഗ്രീൻ ടീയെ അപേക്ഷിച്ച് കൂടുതൽ ആന്‍റി ഒാക്സിഡന്റ് ഘടകങ്ങൾ നൽകുന്ന ചായ കൂടിയാണിത്. ദഹന പ്രക്രിയയെ സഹായിക്കുകയും രോഗപ്രതിരോധ ശേഷി, ഒാർമശക്തി, ഹൃദയാരേഗ്യം എന്നിവ വർധിപ്പിക്കുകയും ചെയ്യുന്നു.
ഗ്രീൻ ടീ പോലെ തന്നെ ശരീരത്തിലെ കൊഴുപ്പിനെ എരിച്ചുകളയാൻ ശേഷിയുള്ള കാച്ചിൻസ് അടങ്ങിയതാണ് ഉൗലോങ് ടീ. ഇന്‍റഗ്രേറ്റീവ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠന പ്രകാരം ദിവസവും ഉൗലോങ് ടീ കുടിക്കുന്നവരിൽ ആറാഴ്ച കൊണ്ട് വലിയ തോതിൽ ഭാരക്കുറവുണ്ടായതായി ചൂണ്ടിക്കാട്ടുന്നു.
ചെറുനാരങ്ങയിൽ മൂത്രവിസർജനത്തെ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ലെമൺ ടീ ഇൗ പ്രക്രിയയെ സഹായിക്കുകയും അതുവഴി ശരീരഭാരം കുറക്കാനും സഹായിക്കും.
അശ്വഗന്ധ ശരീരത്തിന്റെ പിരിമുറക്കത്തെ സുരക്ഷിതമായി പ്രതിരോധിക്കുന്നവയാണ്. പരിമുറുക്കം നേരിട്ടല്ലാതെ അമിതവണ്ണത്തിന് കാരണമാക്കുന്നു. നിങ്ങൾ ആശങ്കപ്പെടുമ്പോൾ കോർട്ടിസോൾ പോലുള്ള ഹോർമോണുകൾ കോശങ്ങളിൽ അടിഞ്ഞുകൂടുകയും അതുവഴി അമിതവണ്ണത്തിന് കാരണമാവുകയും ചെയ്യും. അശ്വഗന്ധ ടീ ഇതിനുള്ള പ്രതിവിധി കൂടിയാണ്.
ആസക്തിയെ നിയന്ത്രിക്കാൻ ഫലപ്രദമായ ചായയാണ് പുതിനയിട്ട ചായ. ശാരീരിക ആസക്തിയെ ശമിപ്പിക്കാൻ പുതിനയിലക്ക് കഴിവുണ്ട്. കലോറിയെ ഇല്ലായ്മ ചെയ്യാനും ഇതിന് കഴിയുന്നു. തിളപ്പിച്ച വെള്ളത്തിൽ പുതിനയില അഞ്ച് മിനിറ്റ് ഇട്ടുവെച്ചശേഷം ഇത് കുടിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam