ദേഷ്യം വര്‍ദ്ധിപ്പിക്കുന്ന 6 തരം ഭക്ഷണങ്ങള്‍!

Web Desk |  
Published : May 21, 2016, 04:32 PM ISTUpdated : Oct 05, 2018, 12:57 AM IST
ദേഷ്യം വര്‍ദ്ധിപ്പിക്കുന്ന 6 തരം ഭക്ഷണങ്ങള്‍!

Synopsis

1, എരിവും പുളിവുമുള്ള ഭക്ഷണം- സമ്മര്‍ദ്ദം ഉള്ള സമയത്ത് എരിവും പുളിവുമുള്ള ഭക്ഷമം കഴിച്ചാല്‍ ദേഷ്യം കൂടുമത്രെ. എരിവും പുളിവുമുള്ള ഭക്ഷണം ദഹനപ്രക്രിയയും ഉര്‍ജ്ജോല്‍പാദനവും പതുക്കെയാക്കുന്നു. ഇതുകാരണം അസിഡിറ്റിയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുകയും, ശരീരത്തില്‍ ചൂടു വര്‍ദ്ധിക്കുകയും പെട്ടെന്ന് ദേഷ്യം വരുകയും ചെയ്യും.

2, കൊഴുപ്പേറിയ ഭക്ഷണം- വറുത്തതും പൊരിച്ചതുമായ ഭക്ഷണവും സംസ്‌ക്കരിച്ച മാംസാഹാരവും കഴിക്കുന്നതുവഴി ഏറിയ അളവിലുള്ള കൊഴുപ്പ് നമ്മുടെ ശരീരത്തില്‍ എത്തുന്നു. ഇത് ശരീരത്തിലുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ അളവ് കുറയ്‌ക്കുന്നു. ഒമേഗ ത്രീ ഫാറ്റി ആസിഡ് കുറയുന്നതുമൂലം പെട്ടെന്ന് ദേഷ്യം വരും.

3, കോഫി- ചായയോ കോഫിയോ ഒരു പരിധിയില്‍ അധികം കുടിക്കുന്നത് നല്ലതല്ല. ഇതുമൂലം ഉറക്കക്കുറവ് ഉണ്ടാകുകയും ദേഷ്യം വരുകയും ചെയ്യും. അതുകൊണ്ടുതന്നെ ഉറങ്ങാന്‍ പോകുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് മാത്രമെ കോഫി കുടിക്കാവൂ.

4, ബേക്കറി ഭക്ഷണം- കുക്കീസ്, ചിപ്‌സ്, മിക്‌സ്‌ചര്‍ തുടങ്ങിയ ബേക്കറി ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയര്‍ത്തും. ഇത് ഒരാളുടെ മൂഡ് പെട്ടെന്ന് മാറ്റുകയും ദേഷ്യം വരുത്തുകയും ചെയ്യും.

5, ച്യൂയിങ്ഗവും മിഠായിയും- ച്യൂയിങ്ഗവും മിഠായിയും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത് മനസിനെ അസ്വസ്ഥമാക്കുകയും, ദേഷ്യം ഉണ്ടാക്കുകുയം ചെയ്യുന്നു.

6, മദ്യം- മദ്യപിക്കുമ്പോള്‍ കോര്‍ട്ടിസോള്‍ സ്വതന്ത്രമാക്കുന്ന പ്രക്രിയയ്‌ക്ക് വേഗമേറുകയും ചെയ്യും. ഇത് മാനസികസമ്മര്‍ദ്ദവും ദേഷ്യവും വര്‍ദ്ധിപ്പിക്കും. മദ്യപിക്കുന്നത് നാഡീവ്യവസ്ഥയെ ബാധിക്കുകയും മാനസികമായി പെട്ടെന്ന് ദേഷ്യം വരാനും കാരണമാകും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും
തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ