
കൊഞ്ച്, കക്ക, കണവ, കല്ലുമ്മേക്കായ, ഞണ്ട് തുടങ്ങിയ ഭക്ഷണങ്ങള്‍ അല്‍പ്പം പഴകിയാല്‍ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകാം. ചില അവസരങ്ങളില്‍ ഇത് പഴകിയില്ലെങ്കില്‍പ്പോലും ഭക്ഷ്യവിഷബാധയുണ്ടാക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു...
സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പായ്‌ക്ക് ചെയ്‌ത പഴങ്ങളും പച്ചക്കറികളും ലഭ്യമാണ്. ഇതും ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകും. പായ്ക്കറ്റുകളില്‍ ഏറെ നാള്‍ ഇരിക്കുന്നതുമൂലം ചില രാസപ്രവര്‍ത്തനങ്ങള്‍ അതില്‍ നടക്കുന്നതാണ് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകുന്നത്.
മുളപ്പിച്ച പയര്‍ ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്ന ഭക്ഷ്യവസ്‌തുവാണ്. എന്നാല്‍ ഇത് പഴകിയാല്‍ ഇ-കോളി, സാല്‍മോണല്ല തുടങ്ങിയ ബാക്‌ടീരിയകള്‍ രൂപപ്പെടുകയും ഭക്ഷ്യവിഷബാധ ഉണ്ടാകുകയും ചെയ്യും.
നന്നായി വേവിക്കാതെ ഒരു മാംസവും ഭക്ഷിക്കരുത്. എല്ലാത്തരം മാംസങ്ങളിലും ഇ-കോളി, സാല്‍മണല്ല ബാക്‌ടീരിയകള്‍ അടങ്ങിയിട്ടുണ്ടാകാം. 160 ഡിഗ്രി താപനിലയിലെങ്കിലും ചൂടാക്കിയാലേ ഇത് നശിക്കുകയുള്ളു.
വലിയ അളവില്‍ മുട്ട വാങ്ങി ഉപയോഗിക്കുമ്പോള്‍, അതില്‍ കേടായ മുട്ട ചിലപ്പോള്‍ തിരിച്ചറിയാതെ പോയേക്കാം. ഈ ഒരു മുട്ട മതി ഗുരുതരമായ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകാന്‍.
പാല്‍ പാസ്ചുറൈസ്(ശുദ്ധീകരിച്ച്) ചെയ്താണ് വില്‍പ്പന നടത്തേണ്ടത്. എന്നാല്‍ ചില അനധികൃത കമ്പനികള്‍ പാല്‍ ശുദ്ധീകരിക്കാതെ നേരിട്ട് പായ്‌ക്ക് ചെയ്‌തു വില്‍ക്കാറുണ്ട്. ഇത്തരം പാല്‍ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകും. അതുകൊണ്ടുതന്നെ അംഗീകൃതവും വിശ്വസ്‌തവുമായ ബ്രാന്‍ഡുകളുടെ പാല്‍ മാത്രം ഉപയോഗിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam