നിങ്ങൾ സെക്സിന് അമിത താൽപര്യമുള്ളവരാണോ;  6 ലക്ഷണങ്ങൾ ഉണ്ടെങ്കിൽ

Web Desk |  
Published : Jul 16, 2018, 11:37 PM ISTUpdated : Oct 04, 2018, 02:58 PM IST
നിങ്ങൾ സെക്സിന് അമിത താൽപര്യമുള്ളവരാണോ;  6 ലക്ഷണങ്ങൾ ഉണ്ടെങ്കിൽ

Synopsis

ഇവർ ഒാൺലെെൻ ചാറ്റുകളിൽ കൂടുതൽ ശ്രദ്ധ നൽകും. സെക്സിന്റെ ലോകത്ത് മാത്രം ജീവിക്കാൻ ഇവർ ആ​ഗ്രഹിക്കും.

നിങ്ങൾ സെക്സിന് അമിത താൽപര്യമുള്ളവരാണോ. പല കാരണങ്ങൾ കൊണ്ടാണ് ഒരാൾ സെക്സിന് അടിമയാകുന്നത്.  തെറ്റായ വഴികളിലൂടെയാണ് ഏതൊരു വ്യക്തിയും സെക്സിന് അടിമപ്പെടുന്നത്. പോൺവീഡിയോകൾ, അശ്ലീല ചിത്രങ്ങൾ തുടങ്ങിയവ കണ്ടാണ് പലരും സെക്സിന്റെ ലോകത്ത് എത്തിപ്പെടുന്നത്. ആരോ​ഗ്യവാർത്തകൾ പ്രസിദ്ധീകരിക്കുന്ന മെഡിക്കൽന്യൂസ് ടുഡേ.കോമിൽ താഴേ പറയുന്ന ആറ് കാര്യങ്ങൾ പ്രധാനലക്ഷണങ്ങളായി പറയുന്നു.

1. ലെെം​ഗികതയിൽ അമിതമായി താൽപര്യം കാണിക്കുക. എപ്പോഴും ലെെം​ഗികതയെ കുറിച്ച് കൂടുതൽ ആവേശത്തോടെ സംസാരിക്കുക. 

2. സെക്സിന് അടിമയാകുന്ന ഒരാൾ കൂടുതൽ സമയവും ഒാൺലെെനിലാകും സമയം ചെലവിടുക. ജോലിയോട് അലസത കാണിക്കുകയും ചെയ്യാം. പോൺ വീഡിയോ, അശ്ലീല ചിത്രങ്ങൾ എന്നിവ ‍‌കൂടുതൽ കാണാൻ സമയം ചെലവഴിക്കും. ഇവർ ഒാൺലെെൻ ചാറ്റുകളിൽ കൂടുതൽ ശ്രദ്ധ നൽകും. 

3.സെക്സിന്റെ ലോകത്ത് മാത്രം ജീവിക്കാൻ ഇവർ ആ​ഗ്രഹിക്കും. എന്തിനെയും ലെെം​ഗികതയുടെ കണ്ണോടെ നോക്കി കാണും. കൂടുതലും ഒറ്റയ്ക്ക് കഴിയാനാണ് ഇവർ ആ​ഗ്രഹിക്കുന്നത്. 

4. അശ്ലീല സാഹിത്യ സൃഷ്ടികളും ചിത്രങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുക. അമിതമായി സ്വയംഭോഗ ചെയ്യുക.  ലൈംഗിക പ്രദര്‍ശനങ്ങള്‍ നടത്താന്‍ താല്പര്യപ്പെടുക. 

5. ഒന്നിലധികം ആളുകളുമായി സെക്സില്‍ ഏര്‍പ്പെടുക. മുന്‍‌പരിചയമില്ലാത്തവരുമായി സെക്സില്‍ ഏര്‍പ്പെടുക. ടെലഫോണിലൂടെയും ഇന്റനെറ്റിലൂടെയും ഉള്ള നിയന്ത്രണമില്ലാത്ത ലൈംഗിക ആസ്വാദനം തുടങ്ങിയവയെല്ലാം സെക്സിന് അടിമയാവുന്നതിന്റെ ലക്ഷണങ്ങളാണ്.

6.എപ്പോഴും സെക്സ് ചെയ്യണമെന്ന് ആ​ഗ്രഹിക്കുക. വിപരീത ഘട്ടങ്ങള്‍ വരുമ്പോള്‍ ലൈംഗിക സങ്കല്‍പ്പങ്ങളിലൂടെ അത് മറികടക്കാന്‍ ആഗ്രഹിക്കുക. സെക്സിനു വേണ്ടി സാമൂഹികവും തൊഴില്‍‌പരവും ആയ കാര്യങ്ങള്‍ ബലികഴിക്കുക തുടങ്ങിയവയെല്ലാം സെക്സിന് 
അ‌ടിമയാണെന്നതിനുള്ള ലക്ഷണങ്ങളാണ്. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

മുളപ്പിച്ച പയർ കൊണ്ട് സൂപ്പർ സാലഡ് തയ്യാറാക്കിയാലോ; റെസിപ്പി
പ്രമേഹം ഉള്ളവർ നിർബന്ധമായും കഴിക്കേണ്ട ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ 7 ഭക്ഷണങ്ങൾ