
സ്‌ത്രീകളില്‍ ആര്‍ത്തവസമയത്തെ വേദനയുണ്ടാകാറുള്ളത് സ്വാഭാവികമാണ്. ചില സ്ത്രീകൾക്ക് സഹിക്കാനാവാത്ത വേദനയായിരിക്കും അനുഭവപ്പെടുക. എന്നാല്‍ ആര്‍ത്തവസമയത്തെ വേദനയെ ഓര്‍ത്ത് ഇനി സങ്കടപ്പെടേണ്ട. വേദന മാറ്റാന്‍ വീട്ടില്‍ തന്നെ ചില വഴികളുണ്ട്. ആര്‍ത്തവസമയങ്ങളില്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രമിക്കുക.വേദന മാറാന്‍ വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്.
തണുത്ത വെള്ളം കുടിക്കാതെ ചെറുചൂട് വെള്ളം മാത്രം കുടിക്കാന്‍ ശ്രമിക്കുക. ആര്‍ത്തവസമയത്തെ വേദനയും പിരിമുറുക്കവും മാറ്റാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഏറെ നല്ലതാണ്. ആര്‍ത്തവസമയങ്ങളില്‍ മസിലുകള്‍ ഇറുകിയത് പോലെ തോന്നാറില്ലേ.ചോക്ലേറ്റ് കഴിക്കുന്നത് അതിനും ഗുണം ചെയ്യും. ആര്‍ത്തവസമയങ്ങളില്‍ പൈനാപ്പിള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്.
മനസും ശരീരവും കൂടുതല്‍ ഫ്രീയായി വിടാന്‍ പൈനാപ്പിള്‍ ജ്യൂസായോ അല്ലാതെയോ കഴിക്കാം. ആര്‍ത്തവദിനങ്ങളില്‍ പഴം പരമാവധി കഴിക്കാന്‍ ശ്രമിക്കുക. വേദന അകറ്റാന്‍ പഴം കഴിക്കുന്നത് ഏറെ നല്ലതാണ്. പച്ചക്കറികള്‍ ധാരാളം കഴിക്കാന്‍ ശ്രമിക്കുക. ആര്‍ത്തവസമയത്തെ വേദന അകറ്റാനും തലവേദ പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും പച്ചക്കറികള്‍ ഏറെ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam