
വെറുതെയിരിക്കുമ്പോൾ പലർക്കും നഖം കടിക്കുന്ന ശീലമുണ്ട്. ചിലർക്ക് കുട്ടിക്കാലം മുതലുള്ള ശീലമാകാം ഇത്. ഒബെസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍(OCD) എന്ന മാനസികാവസ്ഥയാണ് ഈ ശീലത്തിന് പിന്നിലെന്നാണ് ഗവേഷകര്‍ പറയുന്നത്. കാരണം എന്തുതന്നെയായാലും നഖംകടി ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്നതാണ്. നഖംകടി മൂലം ചില രോഗങ്ങൾ പിടിപ്പെടാം.
നഖം കടിക്കുന്നവര്‍ക്ക് അണുബാധയുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സാല്‍മോണല്ല, ഇ-കോളി തുടങ്ങിയ ബാക്ടീരിയകളുടെ വാസസ്ഥലമാണ് നഖം. നഖം കടിക്കുമ്പോള്‍ ഇവ വായ്ക്കുള്ളിലെത്തുകയും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുകയും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും.
നഖത്തിനു ചുറ്റുമുണ്ടാകുന്ന അണുബാധയായ പാരോണിയ നഖംകടി ശീലമുള്ളവരില്‍ കണ്ടുവരുന്നുണ്ട്. നഖം കടിക്കുമ്പോള്‍ ബാക്ടീരിയ, യീസ്റ്റ്, മറ്റു സൂക്ഷ്മജീവികള്‍ എന്നിവ ചെറിയ മുറിവുകളിലൂടെയും പൊട്ടലുകളിലൂടെയും കടക്കുന്നു. ഇത് വിരലില്‍ നീരുവീക്കം ഉണ്ടാകാനും ചുവക്കുന്നതിനും നഖത്തിനു ചുറ്റും പഴുപ്പു കെട്ടുന്നതിനും നഖചുറ്റിനും കാരണമാകും. സ്ഥിരമായി നഖം കടിക്കുന്നവരില്‍ കണ്ടുവരുന്ന മറ്റൊന്നാണ് അരിമ്പാറ. ഹ്യൂമന്‍ പാപ്പിലോമ വൈറസാണ് ഇതിന് കാരണം. നഖം കടിക്കുമ്പോള്‍ ഇവ വായ്ക്കുള്ളിലും ചുണ്ടിലുമൊക്കെ വ്യാപിക്കാനുള്ള സാധ്യതയുമുണ്ട്.
നഖം കടിക്കുന്നതിലൂടെ പല്ലിനും അസുഖം പിടിപ്പെടും. പല്ലിന്‍റെ താഴത്തെയും മുകളിലത്തെയും നിരകള്‍ തമ്മിലുള്ള അന്തരത്തിന് നഖംകടി കാരണമാകുന്നു. യഥാസ്ഥാനത്തു നിന്നു പല്ല് മാറിപ്പോകാനും ആകൃതി വ്യത്യാസത്തിനും വളര്‍ച്ച എത്തുന്നതിനു മുന്നേ കൊഴിയുന്നതിനും ബലമില്ലാതാകുന്നതിനും നഖംകടി കാരണമാകാം. നഖം കടി ചര്‍മത്തെ വരണ്ടതാക്കുകയും തെറ്റായ രീതിയില്‍ നഖം ഇളക്കുന്നതിനു കാരണമാകുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam