പ്രഭാത ഭക്ഷണം കഴിക്കാതിരുന്നാല്‍ സംഭവിക്കുന്ന 6 കാര്യങ്ങള്‍!

Web Desk |  
Published : May 27, 2016, 08:34 AM ISTUpdated : Oct 05, 2018, 03:45 AM IST
പ്രഭാത ഭക്ഷണം കഴിക്കാതിരുന്നാല്‍ സംഭവിക്കുന്ന 6 കാര്യങ്ങള്‍!

Synopsis

1, എപ്പോഴും വിശപ്പ്

രാവിലെ ഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് ദിവസം മുഴുവന്‍ ക്ഷീണം അനുഭവപ്പെടുക സ്വാഭാവികമാണ്. കൂടാതെ എപ്പോഴും വിശക്കുന്നതായി തോന്നുകയും ചെയ്യും. രാവിലെ കഴിക്കാതെ ഉച്ചയ്‌ക്കും രാത്രിയിലും കഴിച്ചാല്‍ പോലും ഇടയ്‌ക്കിടെ ഈ വിശപ്പ് നിങ്ങളെ അലട്ടും.

2, രാവിലത്തെ വ്യായാമം വെറുതെയാകും

ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനമാണ് വ്യായാമം. മിക്കവരും ശരീര ഭാരവും വണ്ണവും കുറയ്‌ക്കുന്നതിനായി രാവിലെ വ്യായാമം ചെയ്യും. അതിനൊപ്പം പ്രഭാത ഭക്ഷണം ഒഴിവാക്കുകയും ചെയ്യും. എന്നാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കിക്കൊണ്ട്, വ്യായാമം മാത്രം ചെയ്‌തതുകൊണ്ടു ഒരു കാര്യവുമില്ല എന്നറിയുക.

3, ദിവസം മുഴുവന്‍ മന്ദത അനുഭവപ്പെടും

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരെ ദിവസം മുഴുവന്‍ ഒരു മന്ദത പിടികൂടും. ചെയ്യുന്ന കാര്യങ്ങളിലൊക്കെ, അത് ജോലിയായാലും മറ്റ് എന്തായാലും, ഒരു വേഗക്കുറവ് അനുഭവപ്പെടും. പ്രഭാത ഭക്ഷണം ഒഴിവാക്കുക വഴി ഉഷാര്‍ കുറയുന്നതിന്റെ ഭാഗമായാണ് ഇത് സംഭവിക്കുന്നത്.

4, ശരിയല്ലാത്ത ഉച്ചഭക്ഷണ ശീലം

പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ഒരാള്‍ക്ക് സ്വാഭാവികമായും ഉച്ചയാകുമ്പോള്‍ നല്ല വിശപ്പും ക്ഷീണവും ആര്‍ത്തിയും അനുഭവപ്പെടും. ഇതുകാരണം, കൊഴുപ്പേറിയ ഭക്ഷണത്തോടും മറ്റും കൂടുതല്‍ ആര്‍ത്തി തോന്നും. ഇത് ആരോഗ്യകരമല്ലാത്ത ഭക്ഷണശീലമായി മാറും. ദിവസങ്ങളോളം ഇത്തരം അനാരോഗ്യ ഭക്ഷണ ശീലം തുടരുമ്പോള്‍, പ്രമേഹം ഉള്‍പ്പടെയുള്ള പലതരം ജീവിതശൈലി രോഗങ്ങളും നിങ്ങളെ തേടിയെത്തും.

5, നന്നായി ഉറങ്ങാന്‍ സാധിക്കില്ല

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതുവഴി, ഒരു ദിവസത്തെ ആഹാരക്രമത്തില്‍ മൊത്തം മാറ്റമുണ്ടാകുന്നു. ഉച്ചയ്‌ക്കും രാത്രിയിലുമൊക്കെ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതുകാരണം ഉറക്കത്തെ കാര്യമായി അത് ബാധിക്കും. ഉറക്കസമയത്തില്‍ രണ്ടുമണിക്കൂറോളം കുറവ്  ഉണ്ടാകും.

6, വണ്ണവും ഭാരവും ഒട്ടും കുറയില്ല !

ചിലര്‍ ശരീര ഭാരവും വണ്ണവും കുറയ്‌ക്കാന്‍ വേണ്ടി പ്രഭാത ഭക്ഷണം ഒഴിവാക്കും. എന്നാല്‍ രാവിലെ ഭക്ഷണം കഴിക്കാതിരിക്കുക വഴി, ശരീര വണ്ണവും ഭാരവും ഒട്ടും കുറയില്ല. ഉച്ചയ്‌ക്കും രാത്രിയിലും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവാണ് ശരീര ഭാരവും വണ്ണവും കുറയുന്നതിനെയോ കൂടുന്നതിനെയോ സ്വാധീനിക്കുന്നത്.  

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ശരീരഭാരം കുറയ്ക്കുന്നതിന് രാവിലെ കുടിക്കേണ്ട 6 പാനീയങ്ങൾ
അനീമിയ തടയാൻ സഹായിക്കുന്ന ഏഴ് പഴങ്ങൾ