ഉറക്കത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത രസകരമായ 7 കാര്യങ്ങള്‍

Web Desk |  
Published : Jul 15, 2017, 02:54 PM ISTUpdated : Oct 04, 2018, 11:24 PM IST
ഉറക്കത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത രസകരമായ 7 കാര്യങ്ങള്‍

Synopsis

ഉറക്കം - ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ്. ആയുസിലെ മൂന്നിൽ ഒന്ന് സമയത്തിലധികവും ഉറങ്ങുന്നവരാണ് നമ്മള്‍. ഇവിടെയിതാ, ഉറക്കത്തെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത രസകരമായ 7 കാര്യങ്ങള്‍...

1, റാപ്പിഡ് ഐ മൂവ്‌മെന്‍റ്-ആര്‍ഇഎം എന്ന അധികവും രാത്രിയിൽ സംഭവിക്കുന്ന പ്രതിഭാസത്തിനിടെയാണ് ഉറക്കം വരുന്നത്. ഉറക്കം തന്നെ വിവിധഘട്ടങ്ങളുണ്ട്. മിതമായ ഉറക്കം മുതൽ ആഴമേറിയ ഉറക്കം വരെയുള്ള ഘട്ടങ്ങളിലായാണ് ഇത് സംഭവിക്കുന്നത്.

2, ഉറക്കത്തിനിടെ സ്വപ്നം കാണുന്നതിനെക്കുറിച്ചുള്ള കണ്ടുപിടിത്തവും ഏറെ പ്രധാനപ്പെട്ടതായിരുന്നു. ഉറക്കത്തിലേക്ക് വഴുതി 90 മിനുട്ടിന് ശേഷമാണ് സ്വപ്നം കാണൽ സംഭവിക്കുന്നത്. സാധാരണഗതിയില്‍ ഒരു ഉറക്കത്തിൽ രണ്ടു മണിക്കൂറോ ഉറക്കത്തിന്റെ 20 ശതമാനം സമയമോ മാത്രമാണ് സ്വപ്‌നം കാണുന്നത്.

3, ലോകത്തെ പ്രമുഖ വ്യക്തികൾക്ക് ദീര്‍ഘമായ ഗാഢനിദ്ര സാധ്യമായിരുന്നിട്ടില്ല. അതുകൊണ്ടുതന്നെ കുറച്ചുസമയത്തേക്ക് പല തവണ ഉറങ്ങുന്ന പോളിഫേസിക് സ്ലീപ് എന്ന രീതിയാണ് ഇവര്‍ അവലംബിച്ചിരുന്നത്. ഡാവിഞ്ചി, വിന്‍സ്റ്റണ്‍ ചര്‍ച്ചിൽ എന്നിവരൊക്കെ ഇത്തരത്തില്‍ ഉറങ്ങിയിരുന്നവരാണ്.

4, നവജാതശിശുക്കള്‍ ദിവസം 21 മണിക്കൂര്‍ വരെ ഉറങ്ങാറുണ്ട്.

5, പ്രായപൂര്‍ത്തിയായവര്‍ ഒരു ദിവസം ശരാശരി 7-9 മണിക്കൂറാണ് ഉറങ്ങേണ്ടത്. 64 വയസ് പിന്നിട്ടവ‍ര്‍ ഉറപ്പായും കുറഞ്ഞത് ആറുമണിക്കൂറെങ്കിലും ഉറങ്ങണം.

6, ഉറക്കത്തിനിടെ സ്വപ്നം കാണുന്നത് കൂടുതലും നമ്മുടെ ആഗ്രഹങ്ങള്‍, പേടി, വികാരം, ഓര്‍മ്മകൾ, ആവശ്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും. എന്നാല്‍ ചിലര്‍ പുറമെനിന്നുള്ള സ്വാധീനംകൊണ്ടും സ്വപ്നം കാണാറുണ്ട്.

7, കുംഭകര്‍ണ ഉറക്കങ്ങള്‍ നമുക്കിടയില്‍ സംഭവിക്കുന്നുണ്ട്. അത്തരത്തില്‍ 1977ല്‍ സെന്റ് പീറ്റേഴ്സ്ബറോയിലെ മൗറീന്‍ വെസ്റ്റണ്‍ എന്ന സ്‌ത്രീ 449 മണിക്കൂറാണ് ഉറങ്ങിയത്. ഇത്തരത്തിൽ നീണ്ട ഉറക്കങ്ങള്‍ അത്രകണ്ട് അപകടകരമല്ലെങ്കിലും അപൂര്‍വ്വം ചിലരിൽ മരണം വരെ സംഭവിക്കാനാടിയാക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇതാണ്
രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ