
ഓഫീസില്‍ ചിപ്‌സ്, ബിസ്‌ക്കറ്റ് ഉള്‍പ്പടെയുള്ള ബേക്കറി ഫുഡ് കൊണ്ടുപോകുന്നത് നിര്‍ബന്ധമായും ഒഴിവാക്കുക. ഒഴിവു സമയത്ത് കഴിക്കാന്‍ പഴങ്ങളാണ് നല്ലത്.
ഓഫീസില്‍ ഉച്ചഭക്ഷണം ഹോട്ടലില്‍നിന്ന് കഴിക്കുന്നവര്‍ വളരെ കുറഞ്ഞ അളവില്‍ കഴിക്കുന്നതാണ് നല്ലത്. ഹോട്ടല്‍ ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതുകൊണ്ടുതന്നെ ഇടയ്‌ക്ക് കഴിക്കുമ്പോള്‍ കുറഞ്ഞ അളവില്‍ മതി.
ഓഫീസില്‍നിന്ന് വൈകുന്നേരങ്ങളില്‍ പുറത്തുപോയി നോണ്‍-വെജ് ഭക്ഷണം കഴിക്കുന്നവര്‍, പൊരിച്ചതും വറുത്തതുമായ ഭക്ഷണം ഒഴിവാക്കുക. പകരം തന്തൂരി, ഗ്രില്‍ഡ് ഭക്ഷണം ആണ് നല്ലത്.
പ്രഭാതഭക്ഷണം നന്നായി കഴിക്കണം. ആവിയില്‍ പുഴുങ്ങിയ ഭക്ഷണമാണ്(ഇഡലി, പുട്ട്, ഇടിയപ്പം) നല്ലത്. വയറുനിറച്ച് പ്രഭാതഭക്ഷണം കഴിച്ചാല്‍ ആ ദിവസം മുഴുവന്‍ ഊര്‍ജ്ജം ലഭിക്കും. ഉച്ചഭക്ഷണത്തിന്റെ അളവ് കുറയ്‌ക്കുകയും വേണം.
വലിയ അളവില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഡാര്‍ക്ക് ചോക്ലേറ്റുകള്‍ ജോലിയ്‌ക്കിടയിലെ ഇടവേളകളില്‍ കഴിക്കുന്നത് നല്ലതാണ്. ശരീര ഭാരം കുറയുന്നതിന് ഇത് സഹായകരമാകും.
ഓഫീസില്‍ നിങ്ങളുടെ ഡെസ്‌ക്കില്‍ കണ്ണിന്‍ മുന്നില്‍ ഒരു ബോട്ടില്‍ വെള്ളം എപ്പോഴും ഉണ്ടാകണം. എപ്പോള്‍ ദാഹം തോന്നുന്നുവോ, അപ്പോള്‍ വെള്ളം കുടിക്കുക.
ഓഫീസില്‍ പടികള്‍ കയറുന്നതും ഇറങ്ങുന്നതും ശീലമാക്കുക. ലിഫ്റ്റില്‍ പോകുന്നത് പരമാവധി ഒഴിവാക്കണം.
ഓഫീസില്‍ കാറിലോ ബൈക്കിലോ വരുന്നവര്‍, വാഹനം പരമാവധി ദൂരെ തന്നെ പാര്‍ക്ക് ചെയ്യണം. അത്രയും ദൂരം എന്നും നടക്കാനാകുന്നത് വലിയ കാര്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam