നിങ്ങള്‍ക്ക് മറ്റുള്ളവരേക്കാള്‍ ബുദ്ധിയുണ്ട്- ഇതാ 8 കാരണങ്ങള്‍

Web Desk |  
Published : Mar 21, 2017, 10:30 AM ISTUpdated : Oct 05, 2018, 03:23 AM IST
നിങ്ങള്‍ക്ക് മറ്റുള്ളവരേക്കാള്‍ ബുദ്ധിയുണ്ട്- ഇതാ 8 കാരണങ്ങള്‍

Synopsis

1, ആദ്യ കുട്ടി-
 
ഒരു വീട്ടില്‍ ആദ്യം ജനിച്ച കുട്ടികള്‍ക്ക് പൊതുവെ ബുദ്ധി കൂടാം. എന്നാല്‍ ഇത് എപ്പോഴും ശരിയാകണമെന്നില്ല. എന്നാല്‍ കൂടുതലും ആദ്യം ജനിച്ച കുട്ടിക്ക് സഹോദരങ്ങളെ അപേക്ഷിച്ച് ബുദ്ധി കൂടുതലായിരിക്കുമെന്നാണ് പഠനം പറയുന്നത്.

2, ഉയരവും ബുദ്ധിയും-

ഒരാളുടെ ഉയരവും ബുദ്ധിയും തമ്മില്‍ ബന്ധമുണ്ടാകാം. നീളം കൂടുതലുള്ളവര്‍ക്ക്, കുറവുള്ളവരെ അപേക്ഷിച്ച് ബുദ്ധി കുറഞ്ഞിരിക്കാനാണ് സാധ്യതയെന്നും വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടത്രെ.

3, പാരമ്പര്യം-

ബുദ്ധിയും സാമര്‍ത്ഥ്യവും പാരമ്പര്യമായും ലഭിക്കാം. ക്വീന്‍സ്‌ലാന്‍ഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ 20 മുതല്‍ 40 ശതമാനം വരെ കുട്ടികള്‍ക്ക് പാരമ്പര്യമായി മാതാപിതാക്കളുടെ ബുദ്ധിശക്തി പകര്‍ന്നുലഭിക്കുമെന്നാണ് കണ്ടെത്തിയത്.

4, സംഗീതം-

ബുദ്ധിശക്തി വികാസത്തിന് സംഗീതവുമായി ബന്ധമുണ്ട്. കുട്ടിക്കാലത്ത് സംഗീതമോ വാദ്യോപകരണങ്ങളോ അഭ്യസിച്ചിരുന്നവര്‍ക്ക് പില്‍ക്കാലത്ത് ബുദ്ധിവികാസം കൂടുതലായിരിക്കുമെന്ന് പഠനം വ്യക്തമായിട്ടുണ്ട്.

5, നിരീശ്വരവാദികള്‍-

നിരീശ്വരവാദികള്‍, ദൈവവിശ്വാസികളെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധിസാമര്‍ത്ഥ്യമുള്ളവരായിരിക്കും. അമേരിക്കന്‍-ബ്രിട്ടീഷ് സൈക്കോളജിസ്റ്റായ സതോഷി കനസാവ നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്.

6, സ്വതന്ത്രചിന്താഗതിക്കാര്‍-

മറ്റുള്ളവരുടെ വാദഗതികളെ അംഗീകരിക്കുന്ന സ്വതന്ത്രചിന്താഗതിക്കാര്‍ പൊതുവെ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ സാമര്‍ത്ഥ്യമുള്ളവരായിരിക്കും.

7, മുലയൂട്ടുന്ന അമ്മമാര്‍-

മുലയൂട്ടുന്ന അമ്മമാര്‍, മുലയൂട്ടാത്ത അമ്മമാരെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധിയുള്ളവരായിരിക്കുമെന്ന് ഇംഗ്ലണ്ടില്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായി.

8, മെലിഞ്ഞവര്‍-

അമിതവണ്ണം ഉള്ളവരെ അപേക്ഷിച്ച് മെലിഞ്ഞവര്‍ക്ക് കൂടുതല്‍ ബുദ്ധിശക്തി ഉണ്ടായിരിക്കുമെന്ന് സ്വിറ്റസര്‍ലന്‍ഡ് സര്‍വ്വകലാശാലയിലെ സൈക്കോളജി വിഭാഗം നടത്തിയ പഠനം വ്യക്തമാക്കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ചിരിക്കുമ്പോൾ ചുണ്ടുകൾക്കും വേണം അഴക്; മനോഹരമായ ചുണ്ടുകൾക്കായി ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ
ചർമ്മത്തിന്റെ തിളക്കത്തിന് വീട്ടിൽ തന്നെ ചെയ്യാം ഈ 4 ഫേഷ്യലുകൾ