നിങ്ങള്‍ കന്യകയാണോ? വനിതാ ജീവനക്കാരോട് ആശുപത്രി അധികൃതരുടെ ചോദ്യം!

Web Desk |  
Published : Aug 02, 2017, 06:37 PM ISTUpdated : Oct 04, 2018, 07:22 PM IST
നിങ്ങള്‍ കന്യകയാണോ? വനിതാ ജീവനക്കാരോട് ആശുപത്രി അധികൃതരുടെ ചോദ്യം!

Synopsis

നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനം ഇത്തരമൊരു ചോദ്യം ചോദിച്ചാല്‍ എന്താണ് തോന്നുക? പാട്‌നയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ജീവനക്കാര്‍ക്കായി തയ്യാറാക്കിയ ചോദ്യാവലിയിലാണ് പ്രതിഷേധാര്‍ഹമായ ചോദ്യങ്ങള്‍ കടന്നുകൂടിയത്. നിങ്ങള്‍ കന്യകയാണോയെന്ന വനിതാജീവനക്കാരോടുള്ള ചോദ്യമാണ് വിവാദമായിരിക്കുന്നത്. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന ഡോക്‌ടര്‍ - നഴ്‌സ് ജീവനക്കാരോടാണ് ഈ ചോദ്യം. അതുപോലെ നിങ്ങളുടെ ഭര്‍ത്താവിന് മറ്റൊരു ഭാര്യയുണ്ടോയെന്ന ചോദ്യത്തിന് വനിതാജീവനക്കാര്‍ക്ക് മറുപടി നല്‍കണം. പുരുഷ ജീവനക്കാര്‍ക്കുള്ള ചോദ്യാവലിയിലുള്ള ചോദ്യവും ഇതിനോടകം വിവാദമായിട്ടുണ്ട്. നിങ്ങള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടോ, അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നിങ്ങനെ പോകുന്നു ചോദ്യങ്ങള്‍. സംഭവം വിവാദമായതോടെ വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. 1984 മുതല്‍ തുടര്‍ന്നുവരുന്ന കീഴ്‌വഴക്കമാണെന്നും ഇതൊരു പുതിയ സംഭവമല്ലെന്നുമാണ് ആശുപത്രി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനിഷ് മണ്ഡല്‍ പറയുന്നത്. വിവാഹ സത്യവാങ്മൂലം ഇവിടെ ജോലിയില്‍ പ്രവേശിക്കുന്ന എല്ലാ ജീവനക്കാരും പൂരിപ്പിച്ച് നല്‍കാറുണ്ട്. ഇതില്‍ ഒരു അസ്വാഭാവികതയുമില്ലെന്നാണ് മനിഷ് മണ്ഡല്‍ പറയുന്നത്. ദില്ലി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും ഇതിന് സമാനമായ ഫോം ആണ് ജീവനക്കാര്‍ പൂരിപ്പിച്ചുനല്‍കുന്നതെന്നും ആശുപത്രി അധികൃതര്‍ വാദിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

വീട്ടിൽ എളുപ്പം വളർത്താവുന്ന വർണാഭമായ 6 മത്സ്യങ്ങൾ ഇതാണ്
മോപ്പ് ചെയ്തതിന് ശേഷം വീടിനുള്ളിൽ ദുർഗന്ധം തങ്ങിനിൽക്കുന്നുണ്ടോ? സുഗന്ധം ലഭിക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാം