കാതിലെ കമ്മല്‍ദ്വാരത്തില്‍ പാമ്പ് കയറിയാല്‍ !

Web Desk |  
Published : Feb 04, 2017, 03:26 PM ISTUpdated : Oct 04, 2018, 07:58 PM IST
കാതിലെ കമ്മല്‍ദ്വാരത്തില്‍ പാമ്പ് കയറിയാല്‍ !

Synopsis

ചെവിയിലെ കമ്മല്‍ദ്വാരത്തില്‍ പാമ്പ് കയറുമോ? ഇല്ല എന്നായിരിക്കും ഏവരുടെയും മറുപടി. എന്നാല്‍ അത്തരത്തിലൊരു സംഭവമാണ് പറയാനുള്ളത്. അമേരിക്കയിലെ ഒറിഗോണ്‍ സംസ്ഥാനത്തുനിന്നുള്ള ഒരു യുവതിയുടെ കാതിലെ കമ്മല്‍ദ്വാരത്തിലൂടെ പാമ്പ് കയറിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ആഷ്‌ലി ഗ്ലേവ് എന്ന യുവതിയാണ് ആശുപത്രിയില്‍നിന്ന് ഈ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തത്. എങ്ങനെയാണ് പാമ്പ് കമ്മല്‍ദ്വാരത്തില്‍ കയറിയതെന്ന് വിശദമാക്കുന്നില്ലെങ്കിലും ഏറെനേരം തന്നെ വെള്ളം കുടിപ്പിച്ചതായാണ് ഗ്ലേവ് പറയുന്നത്. സുഹൃത്തുക്കളായ ഡോക്‌ടര്‍മാരോട് ഇതേക്കുറിച്ച് അഭിപ്രായം തേടിയപ്പോള്‍ ചെവി മുറിക്കേണ്ടിവരുമെന്നാണ് പറഞ്ഞത്. എന്നാല്‍ ഒറിഗോണിലെ ഒരു ക്ലിനിക്കില്‍വെച്ച് ആഷ്‌ലി ഗ്ലേവിന്റെ ചെവിക്കോ, പാമ്പിനോ ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഡോക്‌ടര്‍മാര്‍ ഇക്കാര്യം കൈകാര്യം ചെയ്‌തു. പാമ്പ് കയറി ആഷ്‌ലി ഗ്ലേവിന്റെ കമ്മല്‍ദ്വാരം അല്‍പ്പം വലുതായിപ്പോയി എന്ന പ്രശ്‌നമേ ഉള്ളു. എന്നാല്‍ ചെവി മുറിക്കാതെ രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസത്തിലാണ് ആഷ്‌ലി ഗ്ലേവ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

മഗ്നീഷ്യത്തിന്റെ കുറവ് നിസാരമായി കാണരുത്, കാരണം
ജെൻസികൾക്ക് പ്രിയം ലെൻസുകൾ; ലുക്ക് മാറ്റാൻ കളർ ലെൻസുകൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ