Latest Videos

കഷണ്ടിയുള്ളവര്‍ കൂടുതല്‍ ജീവിത വിജയം നേടും..കാരണം ഇതാ

By Web DeskFirst Published Feb 2, 2017, 1:17 PM IST
Highlights

കഷണ്ടിയുള്ള പുരുഷന്‍ മറ്റുള്ളവരെക്കാള്‍ വിജയം ജീവിതത്തില്‍ കൈവരിക്കുമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് പെന്‍സല്‍വാനിയ ആണ് ഇത്തരം ഒരു പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കന്‍ ശാസ്ത്രകാരന്‍ ആല്‍ബര്‍ട്ട്. ഇ മാനസ് ആണ് ഇത്തരം ഒരു പഠനത്തിന് നേതൃത്വം നല്‍കിയത്. ഇദ്ദേഹവും ഒരു കഷണ്ടിയുള്ള വ്യക്തിയായിരുന്നു. 59 പേരെ വച്ചായിരുന്നു ഇദ്ദേഹം പഠനം നടത്തിയത്. 2012 മുതല്‍ ആയിരുന്നു പഠനം. കഷണ്ടിയുള്ള വ്യക്തികളുടെ പലതരത്തിലുള്ള സ്വഭാവങ്ങള്‍ പഠിച്ചതാണ് ഈ പഠനത്തിന്‍റെ റിപ്പോര്‍ട്ട്.

ഇതുപോലെ തന്നെ വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ ഒരു ടെക് കമ്പനി ഉടമയായ സെത്ത് ഗോഡിന്‍ പറഞ്ഞ വാക്കുകളും കഷണ്ടി ആരാധകര്‍ വിഷയമാക്കുന്നു. മുടിയുണ്ടായിട്ടും 20 വര്‍ഷത്തോളമായി മുഴുവന്‍ തലയും ക്ലീന്‍ ഷേവ് ചെയ്ത് നടക്കുന്ന മനുഷ്യനാണ് സേത്ത് ഗോഡിന്‍. ഇദ്ദേഹം പറയുന്നു

നിങ്ങള്‍ തലമുഴുവന്‍ മൊട്ടയടിച്ചാല്‍ വിജയം വരും എന്ന് ഞാന്‍ പറയില്ല, പക്ഷെ നിങ്ങളുടെ പ്രവര്‍ത്തിയില്‍ ഒരു ഊര്‍ജ്ജസ്വലത കൈവരും.

എന്നാല്‍ മറ്റൊരു പഠനം, കഷണ്ടിയുള്ള മനുഷ്യന്‍ ശക്തിയില്‍ മാത്രമല്ല ബുദ്ധിയിലും മുന്നിലാണെന്ന് പറയുന്നു. ലോക പ്രശസ്ത സൈക്കോളജിസ്റ്റ് റൊണാല്‍ഡ‍് ഹെന്‍സ് നടത്തിയ ഒരു ആഗോള പഠനമാണ് ഇത് പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് സാര്‍ലാന്‍റിന്‍റെ സഹകരണത്തോടെ 20,000 പേരാണ് ഈ പഠനത്തിന്‍റെ ഭാഗമായത്. 

ഇത് മാത്രമല്ല അടുത്തിടെ നടത്തിയ പഠനങ്ങളില്‍ കഷണ്ടിയുള്ള പുരുഷന്മാര്‍ അവരുടെ ലൈംഗിക ജീവിതത്തില്‍ കൂടുതല്‍ കരുത്തുള്ളവരായിരിക്കും എന്ന് പറയുന്നു. മുടി കൊഴിച്ചിലും പുരുഷനിലെ ലൈംഗിക ഹോര്‍മോണ്‍ ടെസ്റ്റോസിറ്റിറോണുമായി ബന്ധമുണ്ടെന്നാണ് പുതിയ ഗവേഷണങ്ങള്‍ പറയുന്നത്.

കടപ്പാട് - ബിസിനസ് ഇന്‍സൈഡര്‍

click me!