നമ്മുടെ കൊച്ചി ഇനി ശരിക്കും പഴയ കൊച്ചിയല്ല

By Web DeskFirst Published Jun 14, 2017, 7:31 PM IST
Highlights

കൊച്ചി പഴയ കൊച്ചിയല്ല എന്ന സിനിമാ ഡയലോഗ് ഓർമ്മയില്ലേ? അതെ, നമ്മുടെ കൊച്ചി പഴയ കൊച്ചിയല്ല. എല്ലാ മേഖലകളിലും കൊച്ചി വികസിക്കുകയാണ്. കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് കൊച്ചിയുടെ വളർച്ച. ഇന്ത്യയിലെ വൻകിട നഗരങ്ങളെ അപേക്ഷിച്ച് ജീവിക്കാൻ കൊള്ളാവുന്ന മികച്ച നഗരമായി കൊച്ചി മാറിക്കഴിഞ്ഞു. മുമ്പ് ന്യൂഡൽഹിയിലെ ഇൻഡകസ് അനലറ്റിക്സ് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ നടത്തിയ പഠനത്തിൽ ഇക്കാര്യം അടിവരയിട്ട് പറയുന്നുണ്ട്. അന്താരാഷ്ട്രവിമാനത്താവളം, വമ്പൻ തൊഴിലവസരങ്ങളുമായി സ്മാർട്സിറ്റിയും ഇൻഫോപാർക്കും, ലോകോത്തര ചികിൽസാസജ്ജീകരണങ്ങളുമായി വിപുലമായ ആശുപത്രി ശൃംഖലകൾ, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെട്രോ ഉൾപ്പടെയുള്ള ഗതാഗത സംവിധാനങ്ങൾ, തികവേറിയ പാർപ്പിടസമുച്ചയങ്ങൾ, അത്യാധുനിക ഷോപ്പിങ് സങ്കേതങ്ങൾ- ഇവയൊക്കെ ചേർന്ന് കൊച്ചിയുടെ മുഖച്ഛായ തന്നെ മാറ്റിക്കഴിഞ്ഞു. കൊച്ചി പഴയ കൊച്ചി അല്ലെന്ന് സാരം. ഇതുകൊണ്ടാകണം, ഒരു ശരാശരി മലയാളി കൊച്ചിയിൽ സെറ്റിൽ ചെയ്യാൻ കൊതിക്കുന്നത്.

കൊച്ചി കടവന്ത്രയിലെ അബാദ് നൈറ്റ്സ്ബ്രിഡ്‍ജ് എന്ന അപ്പാര്‍ട്‍മെന്‍റിന്‍റെ നിര്‍മ്മാണം 2014 സെപ്‍തംബറിലാണ് തുടങ്ങുന്നത്. 2017 മെയിലായിരുന്നു ഉദ്ഘാടനം. നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍  പറഞ്ഞ തീയതിക്കും ഒരു മാസം മുമ്പേ താക്കോല്‍ കൈമാറാൻ സാധിച്ചത് അബാദ് ഗ്രൂപ്പിന്റെ കാര്യക്ഷമതയുടെ തെളിവാണെന്ന് ഉപഭോക്താക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

അഭിമാനത്തോടെ പറയാൻ ഒരു മേൽവിലാസം- അത് കൊച്ചി തരും...

വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവരും സർക്കാർ ജോലിയിൽനിന്ന് വിരമിക്കുന്നവരും ഐടി മേഖലയിൽ തൊഴിൽ തേടിയെത്തുന്നവരും ബിസിനസുകാരും എന്തിനേറെ സിനിമാക്കാർ ഉൾപ്പടെ ഒരു ശരാശരി മധ്യവർഗ മലയാളി ചേക്കേറാൻ കൊതിക്കുന്ന നഗരമായി കൊച്ചി മാറികഴിഞ്ഞു. മക്കളുടെ വിദ്യാഭ്യാസം, മികച്ച തൊഴിൽഅവസരങ്ങൾ താരതമ്യേന ചെലവുകുറഞ്ഞ ജീവിത സാഹചര്യവും മികച്ച ഗതാഗതസൗകര്യവും കൊച്ചിയെ മിക്കവരുടെയും പ്രിയനഗരമാക്കി മാറ്റുന്നു. കൊച്ചിയുടെ മനോഹാരിതയാണ് ആകർഷകമായ മറ്റൊരു കാര്യം. അറബിക്കടലും വേമ്പനാട്ടുകായലും പെരിയാറുമൊക്കെ അതിരിടുന്ന കൊച്ചി നഗരം വിദേശസഞ്ചാരികൾക്കുപോലും ഏറെ പ്രിയങ്കരമാണ്. ഇന്ത്യയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് മലിനീകരണം ഏറെ കുറവുള്ള നഗരമാണ് കൊച്ചി.

നൈറ്റ്സ്ബ്രിഡ്ജിന്റെ നിര്‍മ്മാണത്തിലെ പ്രഥമ പരിഗണന സുരക്ഷയ്‌ക്കായിരുന്നു. പരമാവധി ക്രോസ് വെന്‍റിലേഷനും ഒപ്റ്റിമം സ്പെയിസും ശുദ്ധ വായുവിന്‍റെയും സൂര്യപ്രകാശത്തിന്‍റെയും ലഭ്യത ഓരോവീടുകളിലും ഉറപ്പുവരുത്തുന്നു. ഇതിനകത്തുള്ള ഓരോ വീടുകള്‍ക്കും അത്യാധുനിക സൗകര്യങ്ങള്‍ക്കൊപ്പം സ്വകാര്യതയും ഉറപ്പാക്കുന്ന വിധത്തില്‍ വില്ലാമെന്‍റ് ശൈലിയിലാണ് കെട്ടിടത്തിന്‍റെ രൂപകല്‍പ്പന. ഓരോ അപ്പാര്‍ട്ട്മെന്‍റിനും പൊതുചുമരുകള്‍ ഇല്ല എന്നതും അതിനാല്‍ ഓരോന്നും തികച്ചും വ്യത്യസ്ത ഭവനങ്ങളാണ് എന്നതുമാണ് വില്ലാമെന്‍റ് ശൈലിയുടെ പ്രത്യേകത.

സ്വിമ്മിംഗ് പൂളോടു കൂടിയ ടെറസില്‍ നിന്നാല്‍ മനോഹരമായ ഭൂപ്രകൃതി ആസ്വദിക്കാനാകും. ജാക്വിസി സ്വിമ്മിംഗ് പൂള്‍, ചില്‍ഡ്രൻസ് പ്ലേ ഏരിയ, പാര്‍ട്ടികള്‍ നടത്താനുള്ള പ്രത്യേക ഇടങ്ങള്‍ തുടങ്ങിയവയെല്ലാം ടെറസിലുണ്ട്. ഇവിടെ നിന്നും നോക്കിയാല്‍ കൊച്ചിക്കായലിന്‍റെ മനോഹരദൃശ്യം ആസ്വദിക്കാനാകും. നഗരജീവിതത്തിന്‍റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ്, സുഖപ്രദമായ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 2ബിഎച്ച്കെ, 3 ബിഎച്ച്കെ അപ്പാര്‍ട്ട്മെന്‍റുകളാണ് അബാദ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

* ഫ്ലാറ്റ് വാങ്ങുന്നതിന് മുമ്പ് ബിൽഡറുടെ പ്രോജക്ടുകളും, അവരുടെ സേവനങ്ങളെക്കുറിച്ചും മനസിലാക്കുക.

* ശുദ്ധവായു, കുടിവെള്ളം, വൈദ്യുതി ലഭ്യത, ഫോണ്‍ തുടങ്ങിയ കാര്യങ്ങളില്‍ വിട്ടുവീഴ്ച വേണ്ട

* ഓഫിസിലും സ്കൂളിലും പോകുന്നതിനും മടങ്ങുന്നതിനുമുള്ള ഗതാഗത സൌകര്യം എളുപ്പത്തില്‍ കിട്ടുന്നയിടമാണോ എന്നു ശ്രദ്ധ വേണം.

* ആശുപത്രി, ആരാധനാലയങ്ങള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളുടെ സാമീപ്യം ഉറപ്പാക്കണം.

* വിനോദത്തിനും വിശ്രമത്തിനും പറ്റിയ ഇടങ്ങള്‍ അടുത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ നന്ന്

അബാദിന്‍റെ മനോഹരമായ മറ്റൊരു ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റാണ് കൊച്ചി പനമ്പിള്ളി നഗറിലെ അബാദ് ഇക്ബാന. നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഇക്ബാനയുടെ രൂപകല്‍പ്പന ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ്. പരമ്പരാഗത രീതിയിലുള്ള ജാപ്പനീസ് പുഷ്പലങ്കാരമാണ് ഇക്ബാന എന്നറിയപ്പെടുന്നത്. പ്രകൃതിയുടെ പ്രശാന്തതയുമായി ചേര്‍ന്നു നില്‍ക്കുന്നതാകണം മനുഷ്യന്‍റെ വാസസ്ഥാനം എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് ഇക്ബാനയുടെ രൂപകല്‍പ്പന.

വെറുമൊരു റസിഡന്‍ഷ്യല്‍ ടവറല്ല അബാദ് ഇക്ബാന. നഗരത്തിരക്കിനിടയിലും സൂര്യപ്രകാശത്തിനും ശുദ്ധവായുവിനും ഒപ്പം ശാന്തിയും സമാധാനവും നിറഞ്ഞ വീടാണ്. കൊച്ചിയിലെ റെസിഡന്‍ഷ്യല്‍ ഹബ്ബുകളിലെ പ്രധാന ഇടമായ പനമ്പിള്ളി നഗറിലെ ഈ അപ്പാര്‍ട്ട്മെന്‍റിലും 2ബിഎച്ച്കെ, 3ബിഎച്ച്കെ അപ്പാര്‍ട്ട്മെന്‍റുകളാണുള്ളത്. വിശാലമായ പാര്‍ക്കിംഗ് ഏരിയയും ഡ്രൈവ് വേകളുമാണ് ഈ അബാദ് അപ്പാര്‍ട്ട്മെന്‍റുകളുടെയൊക്കെ പൊതുസവിശേഷത.
 

കൊച്ചിയുടെ വിവിധ ഇടങ്ങളില്‍ അബാദിന്‍റെ നേതൃത്വത്തില്‍ ഉണിച്ചിറയിലെ ഒയാസിസ്, മരടിലെ ഗോള്‍ഡന്‍ ഓക്ക്, ആലുവയിലെ സ്പ്രിംഗ് ഫീല്‍ഡ് ഗാര്‍ഡന്‍ വില്ലാസ്, വാരിയം റോഡിലെ മേഫയര്‍ തുടങ്ങിയ ലക്ഷ്വറി പാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണ്. നൈറ്റ്സ് ബ്രിഡ്ജിനും ഇഖ്ബാനയ്ക്കും സമാനമായ രീതിയില്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ വേഗത്തിലാണ് ഇവയുടെയും നിര്‍മ്മാണം. പറഞ്ഞ തീയതിക്കും മുമ്പേ ഇവയുടെയും താക്കോലുകള്‍ കൈമാറി, അബാദ് ഉപഭോക്താക്കളുടെ വിശ്വാസം കാത്തുസൂക്ഷിക്കും.

അബാദ് പ്രൊജക്ടുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് വിളിക്കുക- 9895633333

click me!