സ്വാഭാവികമായി കൊളസ്‌ട്രോൾ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ
നിങ്ങളുടെ കരളിലാണ് കൊളസ്‌ട്രോൾ സ്വാഭാവികമായി ഉത്പാദിപ്പിക്കുന്നത്. ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താൻ കൊളസ്‌ട്രോൾ ആവശ്യമായ ഘടകമാണ്. എന്നാൽ അമിതമായി കൊളസ്‌ട്രോൾ ഉണ്ടാകുന്നത് ആരോഗ്യത്തിന് ദോഷമാണ്. കൊളസ്‌ട്രോൾ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ.

ഓട്സ്, തവിട് കളയാത്ത ധാന്യങ്ങൾ
ദിവസവും ഓട്സ് കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ബാർലി, ഗോതമ്പ് എന്നിവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും നല്ലതാണ്.
പയർവർഗ്ഗങ്ങൾ
ഭക്ഷണത്തിൽ പയർവർഗ്ഗങ്ങൾ ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇതിൽ ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
പഴങ്ങളും പച്ചക്കറികളും
ആപ്പിൾ, പിയർ, ബെറീസ്, ഓറഞ്ച് എന്നിവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിനെ സ്വഭാവികമായി കുറയ്ക്കാൻ സഹായിക്കുന്നു.
നട്സും സീഡ്‌സും
ബദാം, വാൽനട്ട്, പീനട്ട് എന്നിവ ദിവസവും കഴിക്കുന്നത് നിങ്ങൾക്ക് ധാരാളം പോഷക ഗുണങ്ങൾ ലഭിക്കാൻ സഹായിക്കുന്നു. കൊളസ്‌ട്രോൾ കുറയ്ക്കാനും ഇത് നല്ലതാണ്.
കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ
കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നതും ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇതിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.
പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ
ആരോഗ്യകരമായ നല്ല എണ്ണകൾ ഉപയോഗിച്ച് പാചകം ചെയ്യാൻ ശ്രദ്ധിക്കണം. ഇത് കൊളസ്‌ട്രോൾ വരുന്നത് തടയുന്നു.

