
വിവാഹം എവിടെ നടക്കണമെന്നും ചടങ്ങിന് എന്തെല്ലാം പരിപാടികള്‍ എങ്ങനെയെല്ലാം നടക്കണം എന്ന് നീണ്ട ചിന്തകള്‍ നടക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായ രീതിയില്‍ വിവാഹം നടത്തി വ്യത്യസ്തരാവുകയാണ് ഈ ദമ്പതികള്‍. വിവാഹശേഷം ഒന്നിച്ചുണ്ടാവുമെന്ന് പ്രതിജ്ഞ ചെയ്യാന്‍ ഈ വധുവരന്മാര്‍ തിരഞ്ഞെടുത്ത സ്ഥമാണ് ഇവരുടെ വിവാഹത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലാക്കിയത്. കാലിഫോര്‍ണിയയില്‍ നിന്നുള്ള സാഹസികതയെ ഇഷ്ടപ്പെടുന്ന റയാനും കിമ്പര്‍ലിയും വിവാഹം ആദ്യം കണ്ടുമുട്ടിയ ഇടത്ത് തന്നെ വിവാഹിതരാകണമെന്ന് ആഗ്രഹിച്ചതോടെയാണ് മോബ് ഗര്‍ത്തത്തിന് കുറുകെ നിലത്ത് നിന്നും 400 അടി ഉയരത്തില്‍ ഇവര്‍ക്കായി വിവാഹ വേദിയൊരുങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam