
എപ്പോഴും പനിയും ജലദോഷവും തുമ്മലും വരാറുണ്ടോ? എങ്കിൽ നിങ്ങള്‍ക്ക് പ്രതിരോധശേഷി കുറവാണ്. ശരിയായ പോഷണവും വാക്‌സിനേഷനും ഇല്ലാത്തതാണ് ശരീരത്തിന്റെ പ്രതിരോധശേഷി കുറയാൻ കാരണം. പ്രതിരോധശേഷി കുറയാനുള്ള കാരണങ്ങള്‍ നിരവധിയാണ്. മോശം ഭക്ഷണശീലവും തെറ്റായ ജീവിതശൈലിയുമൊക്കെ അതിന് കാരണമാകും. എന്നാൽ അധികമാര്‍ക്കും അറിയാത്ത ഒരു കാരണത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. നഖംകടിക്കുന്ന ശീലമുള്ളവരിൽ രോഗപ്രതിരോധ ശേഷി കുറയാൻ സാധ്യതയുണ്ട്. നഖത്തിന് ഇടയിൽ ഒളിഞ്ഞിരിക്കുന്ന ഹാനികരമായ വൈറസ് നഖം കടിക്കുമ്പോള്‍ നമ്മുടെ ശരീരത്തിന് ഉള്ളിലേക്ക് എത്താനുള്ള സാധ്യതയേറെയാണ്. ഇവയിൽ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന വൈറസുകളുമുണ്ട്. ഇവയുടെ പ്രവര്‍ത്തനം രോഗപ്രതിരോധശേഷി ഇല്ലാതാക്കുന്നതാണ്. അലര്‍ജി പോലെയുള്ള പ്രശ്‌നങ്ങളിലൂടെ ജലദോഷവും തുമ്മലും ആസ്‌ത്മ പോലെയുള്ള ശ്വാസകോശ രോഗങ്ങളും ഉണ്ടാകുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് നഖംകടിക്കുന്ന ശീലം പൂര്‍ണമായി ഉപേക്ഷിക്കുക. കൈകള്‍ എപ്പോഴും നല്ല വൃത്തിയായി കഴുകി സൂക്ഷിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam