
നല്ല ഭക്ഷണം കഴിച്ചാല്‍ നല്ല ആരോഗ്യം കിട്ടും. നല്ല ആരോഗ്യം ഉണ്ടെങ്കില്‍ ആയുസ്സും കൂടും. എന്താണ് ഈ നല്ല ഭക്ഷണങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല. പഴങ്ങള്‍, പച്ചക്കറികള്‍, ബ്രഡ്, നട്ട്‌സ്, ഒലീവ് എണ്ണ, കടുകെണ്ണ എന്നിവ കഴിക്കുന്നവര്‍ക്ക് ആയുസ്സ് വര്‍ധിക്കുമെന്നാണ് പുതിയ പഠനം.
ജേണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഇത്തരം ഭക്ഷണക്രമം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് മറ്റുളളവരെക്കാള്‍ രോഗസാധ്യത 18 ശതമാനം കുറവായിരിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇവ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത 20 ശതമാനവും ക്യാന്‍സര്‍ വരാനുളള സാധ്യത 13 ശതമാനവും കുറവായിരിക്കും എന്നും പഠനം പറയുന്നു.
പുകവലിക്കുന്നവരും ഈ ഡയറ്റ് പിന്‍തുടര്‍ന്നാണ് ആയുസ്സില്‍ നേരിയെ വ്യത്യാസം വരാം. അതിനാല്‍ ഇവ കഴിക്കാനും പഠനം നിര്‍ദ്ദേശിക്കുന്നു. 68273 സ്വീഡന്‍ക്കാരിലാണ് പഠനം നടത്തിയത്. ആരോഗ്യവും ആയസ്സും ലഭിക്കാന്‍ പഴങ്ങള്‍, പച്ചക്കറികള്‍, ചായ, കോഫി, ബ്രഡ്, ഒലീവ് ഓയില്‍, കുഴപ്പ് കുറഞ്ഞ ആഹാരം, കടുകെണ്ണ എന്നിവ ധാരാളം കഴിക്കണമെന്നും പഠനം പറയുന്നു. അതോടെപ്പം സംസ്കരിച്ചതോ അല്ലാത്തതോ ആയ റെഡ്മീറ്റ് ഓര്‍ഗാനിക്ക് മീറ്റ്, ചിപ്പ്‌സ്, ശീതളപാനിയങ്ങൾ എന്നിവ ആരോഗ്യത്തിന് നല്ലതല്ലെന്നും പഠനം സൂചിപ്പിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam