അകാലനരയെ പേടിക്കേണ്ട; പ്രതിവിധികളും ഭക്ഷണരീതികളും

Published : Sep 17, 2018, 10:30 PM ISTUpdated : Sep 19, 2018, 09:28 AM IST
അകാലനരയെ പേടിക്കേണ്ട;  പ്രതിവിധികളും ഭക്ഷണരീതികളും

Synopsis

ഇന്നത്തെ കാലത്ത്  മിക്ക ചെറുപ്പക്കാരും പ്രധാനമായി അഭിമുഖീകരിക്കുന്ന പ്രശ്നമാണ് അകാലനര. 20 വയസ് ആകുമ്പോഴേ മിക്ക ചെറുപ്പക്കാരുടെയും മുടി നരച്ച് തുടങ്ങുന്നു. അകാലനര ചെറുപ്പക്കാരിലെ ആത്മവിശ്വാസം കുറയ്ക്കും.

ഇന്നത്തെ കാലത്ത്  മിക്ക ചെറുപ്പക്കാരും പ്രധാനമായി അഭിമുഖീകരിക്കുന്ന പ്രശ്നമാണ് അകാലനര. 20 വയസ് ആകുമ്പോഴേ മിക്ക ചെറുപ്പക്കാരുടെയും മുടി നരച്ച് തുടങ്ങുന്നു. അകാലനര ചെറുപ്പക്കാരിലെ ആത്മവിശ്വാസം കുറയ്ക്കും. അകാലനര മാറ്റാൻ പലതരത്തിലുള്ള മരുന്നുകളും ഉപയോ​ഗിച്ച് കാണും.പക്ഷേ ഫലം ഉണ്ടായി കാണില്ല.  അകാലനരയ്ക്ക് കാരണമാകുന്ന പ്രധാനഘടകങ്ങളിൽ ഒന്നാണ് മെലാനിന്റെ കുറവ്. 

മുടികള്‍ക്ക് കറുപ്പ് നിറം നല്‍കുന്ന ഘടകമാണ് മെലാനിന്‍. ശരീരത്തിലെ മെലാനിന്റെ ഉത്പാദനം കുറയുമ്പോള്‍ സ്വാഭാവികമായും മുടി നരയ്ക്കുന്നു. വിറ്റാമിന്‍ ബി12-ന്റെ കുറവാണ് ഈ അവസ്ഥക്ക് കാരണമാകുന്നത്. ഹെയര്‍ സെല്‍സ് അമിതമായി ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉത്പാദിപ്പിക്കുന്നത് മുടി നരയ്ക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

ചെറുപ്പത്തിലെ മുടി നരയ്ക്കുന്നതും പാരമ്പര്യവും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.മുടി നരയ്ക്കുന്നതിനുള്ള ഏറ്റവും പ്രധാന കാരണമാണ് പോഷകാഹാരക്കുറവ് തന്നെയാണ്. ഭക്ഷണത്തിലെ മിനറലുകളുടെയും വിറ്റാമിനുകളുടെയും കുറവ് അകാലനരയ്ക്ക് കാരണമാകുന്നു. പുകവലിയും അകാലനരയ്ക്ക് പ്രധാനകാരണം തന്നെയാണ്. 

അകാലനര മാറ്റാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

  •  വെളിച്ചെണ്ണയും നാരങ്ങാനീരും ചേര്‍ത്തെടുത്ത മിശ്രിതം തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യുക.
  • നാരങ്ങാനീര് ചേര്‍ത്ത വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് അകാലനരയെ തടയും. പ്രകൃതിദത്തമായ ഒരു കളറിംഗ് ഏജന്‍റാണ് ഇത്.
  • മുടി കഴുകാനായി വീര്യം കുറഞ്ഞ ഹെര്‍ബല്‍ ഷാംപൂ ഉപയോഗിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
  • കറ്റാര്‍വാഴ നീര് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് അകാലനര ഇല്ലാതാക്കാന്‍ സഹായിക്കും.
  • കുളിക്കുന്നതിനു മുന്‍പ് അല്‍പം തേന്‍ മുടിയില്‍ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. മുടിക്ക് കറുപ്പ് നിറം തിരികെ ലഭിക്കും.

       ഈ ആഹാരങ്ങൾ നിർബന്ധമാക്കുക

  • ഇരുമ്പ്, വിറ്റമിന്‍ എ, വിറ്റമിന്‍ ബി , മിനറല്‍സ് എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. സിങ്ക്, കോപ്പര്‍ എന്നീ ഘടകങ്ങള്‍ മുടിയുടെ കറുപ്പ് നിറം നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ്.  
  • പച്ചക്കറികള്‍ , മഞ്ഞ നിറത്തിലുള്ള ഫലവര്‍ഗ്ഗങ്ങള്‍ , കോളിഫ്ലവര്‍ , വാഴപ്പഴം , തക്കാളി, ധാന്യം , ലിവര്‍ മുതലായവ കഴിക്കണം. കോപ്പറിന്‍റെ അംശം അടങ്ങിയ ബദാം , ഞണ്ട്, ചെമ്മീന്‍ , മുട്ടയുടെ മഞ്ഞ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുക. അയഡിനാല്‍ സമ്പുഷ്ടമായ വാഴപ്പഴം , കാരറ്റ് , മത്സ്യം മുതലായവയും ആഹാരത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിക്കണം. 
  • ആന്‍റി ഓക്സിഡന്‍റ്സ് അടങ്ങിയ ഭക്ഷണവും അകാലനരയെ പ്രതിരോധിക്കും. എണ്ണയില്‍ വറത്തെടുക്കുന്നതും എരിവേറിയതുമായ ഭക്ഷണം നിര്‍ബന്ധമായും ഒഴിവാക്കണം. ചായ, കോഫി, ആല്‍ക്കഹോള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. വിറ്റമിന്‍ ബി 12 , വിറ്റമിന്‍ ബി 5 എന്നിവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുകയും ഒപ്പം വെള്ളം ധാരാളമായി കുടിക്കുകയും ചെയ്യണം.
  • ഫോളിക് ആസിഡ് അടങ്ങിയ പച്ചക്കറികള്‍ ഭക്ഷണക്രമത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.

          തലമുടി സൂക്ഷിക്കേണ്ട രീതി:

 ദോഷകരമായ രാസവസ്തുക്കള്‍ അടങ്ങിയ ഹെയര്‍ കളര്‍ , ജെല്‍ ,തുടങ്ങിയവ മുടിയില്‍ ഉപയോഗിക്കാതിരിക്കുക. പതിവായി തലമുടി കഴുകി വൃത്തിയായി സൂക്ഷിക്കുക. ശുദ്ധമായതും തണുത്തതുമായ വെള്ളം ഉപയോഗിച്ച് മാത്രം തലമുടി കഴുകുക. എന്നാല്‍ ചൂടുവെള്ളം ഉപയോഗിച്ച് മുടി കഴുകരുത്. ചില രോഗങ്ങളും അകാലനരയ്ക്ക് കാരണമാകാറുണ്ട് എന്നതിനാല്‍ അത്തരം രോഗങ്ങള്‍ വന്ന ശേഷം പ്രത്യേക ചികിത്സയും ശ്രദ്ധയും മുടിക്ക് നല്‍കേണ്ടത് ആവശ്യമാണ്. 

 ദിവസവും കൃത്യസമയത്ത് ഉറങ്ങിയും ഉറക്കമുണര്‍ന്നും ശീലിക്കണം. ഉറക്കം മതിയാവാതെ വരുമ്പോള്‍ അത് ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആരോഗ്യത്തെ ഒരുപോലെ ബാധിക്കും. മുടിയുടെയും ശരീരത്തിന്‍റെയും ആരോഗ്യത്തെയും സൗന്ദര്യത്തെയും വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ് ഉറക്കം.ഉറക്കക്കുറവ് അകാലനരയ്ക്ക് കാരണമാകും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാവിലെയുള്ള ഈ 5 ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു
മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി