
വിയറ്റ്നാം: പ്രണയിക്കാത്തവരായി ലോകത്ത് ആരുമുണ്ടാകില്ല. പ്രണയസാഫല്യം കൊണ്ട് സന്തോഷം അനുഭവിക്കുന്നവരും നഷ്ടപ്രണയത്തിന്‍റെ തീരാത്ത ഓര്‍മകളില്‍ കഴിയുന്നവരും നമ്മുക്കിടയിലുണ്ട്. നഷ്ടപ്രണയത്തിന്‍റെ ഓര്‍മ്മകള്‍ വഹിക്കുന്ന സമ്മാനങ്ങളും സ്മാരകങ്ങളുമായി ഒരു കടയൊരുക്കിയിരിക്കുകയാണ് വിയറ്റ്നാമിലെ ഹെനോയ് തെരുവ്.
ഓള്‍ഡ് ഫ്ലേമ്സ് എന്ന കടയില്‍ നഷ്ടപ്രണയത്തിന്‍റെ ഓര്‍മ്മ പുതുക്കുന്ന പ്രണയ ലേഖനങ്ങളും പെര്‍ഫ്യൂം കുപ്പിയും മെഴുക് തിരിയും തൂവാലകളും കാര്‍ഡുകളുമുണ്ട്. പലരും ഇവ ഇവിടെ വില്‍ക്കുന്നതാണ്. തന്‍റെ പ്രണയ നഷ്ടത്തിന് ശേഷമാണ് ഇങ്ങനെയൊരു കടയെ കുറിച്ച് ആലോചിചതെന്ന് ദിക് ദാന്‍ പറയുന്നു.
നിങ്ങളുടെ വിഷമങ്ങള്‍ ഇവിടെ ഉപേക്ഷിക്കൂ മുന്നോട്ട് പോകുവെന്നാണ് ഈ കടയിലെ ചുവരുകളില്‍ എഴുതിയിരിക്കുന്നത്. ഈ സുന്ദരകാഴ്ചകള്‍ കാണാന്‍ വേണ്ടിമാത്രം ആളുകള്‍ ഇവിടെയെത്തുന്നുണ്ട്. പ്രണയഗാനങ്ങളും കവിതകളുമായി ആഘോഷമാണ് ഇവിടെയെന്നും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam