
ഔറംഗാബാദ്: ഒരു മണിക്കൂറോളം അച്ഛന് ജീവന്‍ നിലനിര്‍ത്താന്‍ സ്ട്രിപ്പ് കുപ്പി ഉയര്‍ത്തി പിടിച്ചു നിന്ന പെണ്‍കുട്ടിയുടെ ചിത്രം ചര്‍ച്ചയാകുന്നു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് ഈ ചിത്രം പകര്‍ത്തിയതാണ്. അസുഖ ബാധിതനായ പിതാവിനൊപ്പം നിന്ന കുട്ടിയോട് അനങ്ങാതെ ഗ്ലൂക്കോസ് കുപ്പി ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.
എകനാഥ് ഗാവ്‌ലി എന്ന നാല്‍പ്പത്തിയഞ്ചുകാരനെ ഓപ്പറേഷന് ശേഷം വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് സംഭവം. ഡ്രിപ്പ് സ്റ്റാന്റ് ഇല്ലെന്ന കാരണം പറഞ്ഞ് ഡോക്ടര്‍ ഗാവ്‌ലിയുടെ മകളോട് ട്രിപ്പ് സ്റ്റാന്‍ഡിനു പകരം നില്ക്കാന്‍ ആവശ്യപ്പെട്ടത്. കൈകാലുകള്‍ കഴച്ചിട്ടും അച്ഛനോടുള്ള ഇഷ്ടം കൊണ്ട് അവള്‍ അനങ്ങിയില്ല.
എന്‍സിപിയുടെ എംപി സുപ്രിയ സുലെ അടക്കം നിരവധി പ്രമുഖര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെ നിരവധിപേര്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. അതേസമയം ഓപ്പറേഷന്‍ കഴിഞ്ഞ് വാര്‍ഡില്‍ വന്നപ്പോള്‍ കുട്ടിയുടെ കൈയില്‍ ഗ്ലൂക്കോസ് കുപ്പി കൊടുത്തത് ആരോ ചിത്രമെടുത്തു സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam