
നന്മകളില്ലാതാകുന്ന ഈ നാളുകളില്‍ നിഷ്‌കളങ്കനായ ഒരു കുഞ്ഞ് കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീട്ടിലേക്ക് വാങ്ങിയ മല്‍സ്യത്തിന്റെ വാല്‍ മുറിച്ചതുകണ്ട് നിഷ്‌കളങ്കനായ കുഞ്ഞ് പൊട്ടിക്കരയുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഹ്യൂമാനിറ്റി എന്ന ഫേസ്ബുക്ക് പേജിലാണ് ആരെയും ആര്‍ദ്രമാക്കുന്ന ഈ വീഡിയോ വന്നിരിക്കുന്നത്. ഇതുവരെ മൂന്നുലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. അമ്മയോട്, മല്‍സ്യത്തിന്റെ വാല്‍ പഴയതുപോലെയാക്കണമെന്ന് ആവശ്യപ്പെടുന്ന കുഞ്ഞിന് അത് ചത്തതാണെന്ന് അറിയില്ല. സഹജീവികളോട് പോലും കരുണയില്ലാതെ പെരുമാറുന്ന മനുഷ്യന്‍, തങ്ങള്‍ക്ക് ചുറ്റും അധിവസിക്കുന്ന ജീവജാലങ്ങളോട് കാട്ടുന്ന ക്രൂരതയും അനുകമ്പയില്ലായ്‌മയും വളരെ വലുതാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam