പൈപ്പ് ലൈന്‍ വഴി ബിയര്‍ ഇനി വീട്ടിലേക്ക്

Web Desk |  
Published : Jun 04, 2016, 05:30 PM ISTUpdated : Oct 05, 2018, 12:45 AM IST
പൈപ്പ് ലൈന്‍ വഴി ബിയര്‍ ഇനി വീട്ടിലേക്ക്

Synopsis

എന്താ സംഗതി രസകരമാണല്ലേ, അതേ, പൈപ്പ് ലൈന്‍ വഴി ബിയര്‍ വീട്ടിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബെല്‍ജിയത്തില്‍. ബെല്‍ജിയത്തിലെ ബ്രൂഗസ് നഗരത്തിലാണ് ബിയര്‍ പൈപ്പ്‌ലൈന്‍ പദ്ധതി യാതാര്‍ത്ഥ്യമായിരിക്കുന്നത്. നാട്ടുകാരുടെ ധനശേഖരണത്തിലൂടെയാണ് പദ്ധതി നടപ്പിലായത്. വന്‍കിട മദ്യ ഉല്‍പാദക കമ്പനികള്‍ക്ക് പണം നല്‍കിയാണ് പൈപ്പ് ലൈന്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതനുസരിച്ച് ഉപഭോക്താക്കളുടെ വീട്ടിലും റെസ്റ്റോറന്റിലും പൈപ്പ് ലൈന്‍ വഴി ബിയര്‍ എത്തിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് സേവ്യര്‍ വാനെസ്റ്റെ എന്നയാളാണ് പൈപ്പ് ലൈന്‍ വഴി ബിയര്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. ഈ ആശയവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയ വാനെസ്റ്റെയ്‌ക്ക് അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് ലഭിച്ചത്. തങ്ങളുടെ വീടുകളില്‍ ബിയര്‍ എത്തിക്കാമെങ്കില്‍ എത്ര രൂപ വേണമെങ്കിലും പദ്ധതിക്കായി നിക്ഷേപിക്കാമെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ഇപ്പോള്‍ സ്ഥാപിച്ച പൈപ്പ് ലൈന്‍ വഴി മണിക്കൂറില്‍ നാലായിരം ലിറ്റര്‍ ബിയറാണ് എത്തിക്കുന്നത്. മൂന്നു കിലോമീറ്ററാണ് പൈപ്പ് ലൈനിന്റെ നീളം. ഉപഭോക്താക്കള്‍ക്കായി വിവിധ പദ്ധതികളും കമ്പനി മുന്നോട്ടുവെച്ചിട്ടുണ്ട്. 7500 യൂറോ വരെ പ്രതിമാസം ഒടുക്കിയാല്‍ ആവശ്യത്തിന് ബിയര്‍ പൈപ്പ് ലൈന്‍ വഴി ഉപഭോക്താവിന് ലഭ്യമാക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ നിർബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ ഇതാണ്
കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഈ 5 പാനീയങ്ങൾ കുടിക്കൂ