
കൂടുതല്‍ നാള്‍ ജീവിച്ചിരിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്? ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ ചിട്ടയായ ജീവിതശൈലിയും ശരിയായ ആഹാരശീലവും വ്യായാമവുമൊക്കെയാണ് വേണ്ടത്. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ കൂടുതല്‍ നാള്‍ ജീവിച്ചിരിക്കാമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നവര്‍ പ്രായമാകുമ്പോള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ അധികമായി അലട്ടില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇതേക്കുറിച്ച് പഠിച്ച ഓസ്‌ട്രേലിയന്‍ ഗവേഷകസംഘവും ഇത് ശരിവെക്കുന്നുണ്ട്. ദിവസേനയുള്ള ഭക്ഷണ ക്രമത്തില്‍ നാരുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണം ശീലമാക്കണം. 1600 പേരെയാണ് വെസ്റ്റ്‌മീഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ഗവേഷകസംഘം പഠനത്തിന് വിധേയമാക്കിയത്. അന്നജം അടങ്ങിയ ഭക്ഷണത്തെ അപേക്ഷിച്ച് നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിച്ചവര്‍ പ്രായമേറുമ്പോളും കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുപോകുന്നതായി പഠനസംഘം വിലയിരുത്തി. ഇന്ത്യന്‍ വംശജയായ ഡോ. ബാമിനി ഗോപിനാഥിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. നാരുകള്‍ ഏറെയുള്ള ഭക്ഷണം കഴിച്ചാല്‍, അംഗവൈകല്യം, വിഷാദം, മസ്‌തിഷ്‌ക അനാരോഗ്യം, ശ്വാസകോശരോഗങ്ങള്‍, ക്യാന്‍സര്‍, ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ ഉണ്ടാകില്ലെന്നാണ് പഠനസംഘം കണ്ടെത്തിയത്. പഠനറിപ്പോര്‍ട്ട് ജേര്‍ണല്‍സ് ഓഫ് ജെറണ്ടോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam