ഈ നാല് രോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ആപ്പിള്‍ കഴിക്കൂ

By Web DeskFirst Published Jan 15, 2018, 11:02 PM IST
Highlights

ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാം എന്നത്  വെറുതെയല്ല. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ.  നിരവധി രോഗങ്ങളില്‍ നിന്നും ആപ്പിള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. 

കാൻസർ

ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ലവനോയിഡ് കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു. സ്തനാർബുദം, കരൾ, ആഗ്നേയഗ്രന്ഥിക്കുണ്ടാകുന്ന കാൻസർ എന്നിവയിൽ നിന്ന് ആപ്പിൾ സംരക്ഷണം നൽകുന്നു.

അൾഷിമേഴ്സ്

ആപ്പിൾ ജ്യൂസ് കുടിച്ചാൽ അൽഷിമേഴ്സ് ഒഴിവാക്കാം. ഇത് ഓർമ്മക്കുറവു തടയും . ദിവസവും രണ്ടു നേരം ആപ്പിൾ ജ്യൂസ് കഴിച്ചാൽ ഒാർമ്മ ശക്തി കൂടുന്നതിനൊപ്പം തലച്ചോറിന്‍റെ ആരോഗ്യവും വര്‍ധിക്കും. 

ഹൃദയാരോഗ്യം 

ഹൃദയാരോഗ്യത്തിനായി ആപ്പിൾ കഴിക്കാം. ഹൃദയധമനികളിൽ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാൻ ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കും. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പോട്ടാസ്യവും മിനറൽസും രക്തത്തിലെ കൊളസ്ടോൾ നിയന്ത്രിച്ച് സ്ട്രോക്കു വരാതെ സംരക്ഷിക്കുന്നു. 

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവുകുറച്ച് ടൈപ്പ് 2 പ്രമേഹത്തിൽ നിന്നു രക്ഷപെടാൻ ദിവസവും ഒരാപ്പിള്‍ വീതം കഴിക്കാം. 

click me!