തുളസി കഴിച്ചാൽ ഈ അസുഖങ്ങൾ തടയാം

web desk |  
Published : Jun 24, 2018, 06:39 PM ISTUpdated : Jun 29, 2018, 04:04 PM IST
തുളസി കഴിച്ചാൽ ഈ അസുഖങ്ങൾ തടയാം

Synopsis

ത്വക്ക് രോ​ഗങ്ങൾ മാറാൻ തുളസിയില കഴിക്കുന്നത് നല്ലതാണ് ശരിയായ ദഹനത്തിന് തുളസി കഴിക്കുന്നത് നല്ലതാണ്

ഏറ്റവും ഒൗഷധ​ഗുണമുള്ള ചെടികളിലൊന്നാണ് തുളസി. മിക്ക വീടുകളിലും തുളസി വളർത്താറുണ്ട്. രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതും, ബാക്ടീരിയ, വൈറൽ അണുബാധുകളെ നേരിടാനും വിവിധ മുടി, ചർമ്മ രോഗങ്ങളെ ​പ്രതിരോധിക്കാനും തുളസിയ്ക്ക് സാധിക്കും. 

തുളസിയിൽ കാണുന്ന ലിനോലേക് ആസിഡ്​ ചർമത്തിന്​ ഗുണകരമാണ്​. അലർജിക്കും അണുബാധക്കും എതിരെ പ്രവർത്തിക്കാൻ തുളസിയ്ക്ക് കഴിയും. തുളസി പേസ്റ്റ്, പൊടി എന്നിവയും ഒട്ടേറെ സൗന്ദര്യവർധക വസ്​തുക്കളും ഇത്​ ഉപയോഗിച്ച്​ ഉണ്ടാക്കുന്നു.  വേപ്പ്,  മഞ്ഞൾ, തുളസി എന്നിവ ചേർത്ത്​  മുഖക്കുരു മാറ്റാൻ സഹായിക്കുന്നു. തുള‌സി കഴിച്ചാലുള്ള ​മറ്റ് ​ഗുണങ്ങൾ എന്തൊക്കെയാണെന്നോ.

1. തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ രണ്ട്​ ​ഗ്രാം കുരുമുളക്​ പൊടി ചേർത്തുകഴിക്കുന്നത്​ പ്രതിരോധ ശേഷി വർധിപ്പിക്കാൻ നല്ലതാണ്.

2. ത്വക്ക് രോ​ഗങ്ങൾ മാറാൻ തുളസിയില കഴിക്കുന്നത് നല്ലതാണ്.

3. പനി, തലവേദന, തൊണ്ട വേദന,ജലദോഷം, ചുമ, പനി, നെഞ്ചെരിച്ചിൽ എന്നിവ മാറാൻ തുളസി സഹായകമാണ്.

4. ശരിയായ ദഹനത്തിന് ദിവസവും രണ്ട് തുളസി ഇലകൾ കഴിക്കുന്നത് ഉത്തമമാണ്.

5.  തുളസി രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ചുനിർത്താൻ സഹായിക്കുന്നു.

6. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ആസ്ത്മ തുടങ്ങിയവയ്ക്ക് തുളസി ​ഗുണം ചെയ്യും.

7. കണ്ണിലെ അസുഖങ്ങൾക്കും കാഴ്ച്ച ശക്തികൂട്ടാനും തുളസി സഹായിക്കും.

8. പല്ല് വേദന ഉണ്ടായാൽ രണ്ട് തുളസിയില അരച്ച് പല്ലിന്റെ അടിയിൽ വയ്ക്കുന്നത് വേദനമാറാൻ സഹായിക്കും.

9. പനി വരാതിരിക്കാൻ ഏറ്റവും നല്ല പ്രതിവിധിയാണ് തുളസി.

10. പ്രമേഹം, ക്യാൻസർ പോലുള്ള അസുഖങ്ങൾ വരാതിരിക്കാൻ തുളസി നല്ലതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കൊളസ്റ്ററോൾ നിയന്ത്രിക്കാൻ ഭക്ഷണക്രമീകരണത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
ശൈത്യകാലത്ത് തുളസി ചെടി വളർത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്