
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് തക്കാളി. തക്കാളി ദിവസവും കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതല്ല. തക്കാളിയിലുളള വിറ്റാമിൻ കെയും കാൽസ്യവും എല്ലുകളുടെ കേടുപാടുകൾ തീർക്കുന്നതിനും കരുത്തു കൂട്ടുന്നതിനും സഹായിക്കും. തക്കാളിയിലുളള ലൈകോപീൻ എന്ന ആന്റിഓക്സിഡൻറ് ബോണ്‍ മാസ് കൂട്ടി ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ കട്ടികുറഞ്ഞ് ദ്രവിച്ച് പൊട്ടാനും ഒടിയാനുമുളള സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ ബലക്ഷയം കുറയ്ക്കുന്നു.
പ്രമേഹബാധിതർക്കു രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കാൻ തക്കാളി നല്ലതാണ്. തക്കാളിയിലുളള ക്രോമിയം, നാരുകൾ എന്നിവയും ഷുഗറിനെ നിയന്ത്രിക്കുന്നു.തക്കാളിയിലെ ആന്റിഓക്സിഡൻറുകൾ വൃക്കകളുടെ ആരോഗ്യസംരക്ഷണത്തിനു സഹായകമാണ് പ്രമേഹബാധിതരെ വൃക്കരോഗങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതിന് അതു ഗുണപ്രദമാണ്.
തക്കാളിക്കു കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കുന്നതിനും സഹായകമാണ്. തക്കാളി ശീലമാക്കിയാൽ പ്രോസ്റ്റേറ്റ് കാൻസർസാധ്യത കുറയ്ക്കാനാകും. ശ്വാസകോശം, ആമാശയം, വായ, തൊണ്ട, കുടൽ തുടങ്ങിയ അവയവങ്ങളിലെയും കാൻസർ സാധ്യത കുറയ്ക്കാം.തക്കാളിയിൽ പൊട്ടാസ്യം ധാരാളമുണ്ട്. രക്തസമ്മർദം നിയന്ത്രിതമാക്കുന്നതിനു പൊട്ടാസ്യം സഹായിക്കും.ത്വക്ക് രോഗങ്ങൾ അകറ്റാൻ തക്കാളി ഏറെ നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam