അനാഥത്വത്തിന് വിട ചൊല്ലി ആ അമ്മ യാത്രയായി

Published : Sep 11, 2017, 04:11 PM ISTUpdated : Oct 04, 2018, 08:11 PM IST
അനാഥത്വത്തിന് വിട ചൊല്ലി ആ അമ്മ യാത്രയായി

Synopsis

വയനാട്: കാത്തിരിപ്പിനൊടുവില്‍ അമ്മയായി, മാതൃത്വത്തിന്‍റെ മധുരം അധികം അനുഭവിക്കാന്‍ അനുവദിക്കാതെ വിധി ആ കുഞ്ഞിനെ കൊണ്ടുപോയി. വീണ്ടും ഒറ്റപെട്ടുപോയ ഭാവാനിയമ്മ  അനാഥത്വത്തിന് വിട ചൊല്ലി ഒടുവില്‍ യാത്രയായി. അറുപത്തിരണ്ടാം വയസ്സില്‍ അമ്മയായ മൂവാറ്റുപ്പുഴ സ്വദേശിനി ഭാവാനിയമ്മയാണ് ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്. 76 വയസ്സായിരുന്നു. വയനാട് പിണങ്ങോട് വൃദ്ധസദനത്തിൽ താമസിക്കവെയാണ് അന്ത്യം. തിങ്കളാഴ്ച്ച പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് റിട്ട. അധ്യാപികയായ ഭാവാനിയമ്മ മരിച്ചത്. കടുത്ത പ്രമേഹവും വാര്‍ധക്യ അസുഖങ്ങളുമാണ് മരണത്തിന് കാരണം

കുഞ്ഞിനെ താലോലിക്കാനുളള ആഗ്രഹവും വാര്‍ദ്ധ്യകത്തില്‍ ഒറ്റപ്പെടാത്തിരിക്കാനുമാണ് ഭവാനി ടീച്ചര്‍ അറുപത്തിരണ്ടാം വയസ്സില്‍ ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നൽകിയത്. പിന്നീട് ആ കുഞ്ഞ് രണ്ടാം വയസ്സിൽ മരിക്കുകയും ചെയ്തതോടെ അനാഥയായ ഭാവാനിയമ്മയുടെ ജീവിത കഥ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. തിരുവനന്തപുരം സമദ് ആശുപത്രിയില്‍ ഐവിഎഫ് രീതി വഴിയാണ് ഭാവാനിയമ്മ ഗര്‍ഭം ധരിച്ചത്. 2004 ഏപ്രില്‍ 14നാണ് ഭാവാനിയമ്മ കണ്ണനെന്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കി സംസ്ഥാനത്തെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു എന്ന ചരിത്രത്തില്‍ ഇടം നേടിയത്.

വീട്ടുമുറ്റത്ത് വെളളം നിറച്ചുവെച്ച പാത്രത്തില്‍ വീണാണ് കണ്ണന്‍ എന്ന ഒന്നരവയസ്സുകാരന്‍ മരിച്ചത്. ജീവിതത്തില്‍ ഒന്നര വര്‍ഷം മാത്രം നിന്ന മാതൃത്വത്തിന്‍റെ നല്ല ഓര്‍മ്മകളില്‍ ആ അമ്മ കഴിഞ്ഞു. ജീവിതത്തില്‍ വീണ്ടും ഒറ്റപെട്ടുപോയ ഭാവാനിയമ്മ കുട്ടികളെ കണക്കുപഠിപ്പിച്ചാണ് ജീവിച്ചത്. വാര്‍ധക്യ അസുഖങ്ങള്‍ മൂലം അവസാന നാളുകളില്‍ വായനാട്ടിലെ ഒരു വൃദ്ധസദനത്തിലായിരുന്നു ഭാവാനിയമ്മ.

ബന്ധുക്കള്‍ എത്തുമെന്ന പ്രതീക്ഷയില്‍ മൃതദേഹം വയനാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാവാനിയമ്മയെ തേടി ബന്ധുക്കളോ ശിക്ഷ്യയോ അവസാനകര്‍മ്മങ്ങള്‍ ചെയ്യാന്‍ എങ്കിലും എന്നുമെന്ന് പ്രതീക്ഷിക്കുകയാണ് വൃദസദനത്തിലെ അന്തേവാസികള്‍.

ദു:ഖങ്ങള്‍ നിറഞ്ഞതായിരുന്നു ഭാവാനി ടീച്ചറുടെ ജീവിതം. സ്നേഹിച്ച പുരുഷനോടൊപ്പം വീട്ടുകാരുടെ എതിര്‍പ്പ് അവകണിച്ച് പതിനെട്ടാം വയസ്സില്‍ ഇറങ്ങിപോയി. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട വൈവാഹിക ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടായില്ല. ഭര്‍ത്താവിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി ഭാവാനിയമ്മ വീണ്ടും വിവാഹിതയായി. അതിലും കുഞ്ഞുണ്ടായില്ല. തുടര്‍ന്ന് രണ്ടാം ഭര്‍ത്താവിനെ കൊണ്ട് വീണ്ടും വിവാഹം കഴിപ്പിച്ചു. അതില്‍ ജനിച്ച കുഞ്ഞിനെ കാണാനുളള അനുമതി ലഭിച്ചതോടെയാണ് സ്വന്തമായി കുഞ്ഞ് വേണമെന്ന് തോന്നിയതും തുടര്‍ന്ന് ഭാവാനിയമ്മ ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നൽകിയതും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

തിളങ്ങുന്ന ചർമ്മത്തിനായി വീട്ടിൽ തന്നെ തയ്യാറാക്കാം പ്രകൃതിദത്ത ഫേസ് വാഷുകൾ
വീട്ടിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്