
ന്യൂയോര്‍ക്ക്: ജെസിക്ക അവര്‍ക്കൊപ്പം നടക്കുമ്പോള്‍ പലരും ചോദിച്ചുണ്ട്, ഇവരുടെ ചേച്ചിയാണോ?, കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുമെങ്കിലും അമേരിക്കക്കാരി ജസീക്ക പറയും അല്ല, ഇവരുടെ അമ്മയാണ്. ജെസിക്ക എൻസ്‍ലോവ് എന്ന സുന്ദരിയായ അമ്മയാണ് മദ്ധ്യവയസിലും ഞെട്ടിപ്പിക്കുന്ന സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ ഇവരുടെ ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് വൈറലാണ്.
എന്താണ് ഈ സൗന്ദര്യത്തിന്‍റെ രഹസ്യം എന്ന് ചോദിക്കുന്നവരുടെ എണ്ണം ദിവസം തോറും കൂടുന്നു എന്ന് ജെസിക്ക തന്നെ പറയും.ഫാഷന്റെ കാര്യത്തിലെടുത്താലും മക്കളെ കടത്തിവെട്ടും ജെസിക്കയുടെ ഫാഷൻ രീതികള്‍. മക്കളിൽ പലരും ഇപ്പോഴും അമ്മയിൽ നിന്നാണ് ഫിറ്റ്നസ് പാഠങ്ങൾ പഠിക്കുന്നത്.
2013ൽ തന്‍റെ ഏറ്റവും ഇളയ കുഞ്ഞിനെ പ്രസവിച്ചതോടെയാണ് തന്‍റെ തടി കൂടിയതായി ജെസിക്കയ്ക്ക് തോന്നിയത്. പ്രസവത്തിനു മുമ്പുള്ള ജീൻസ് ധരിച്ചു നോക്കിയപ്പോൾ അത് പാകമാകുന്നില്ല ശരീരത്തിന്, അതോടെ ജെസീക്ക പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ ഉപേക്ഷിച്ച് പ്രോട്ടീന്‍ സമ്പന്ന ഭക്ഷണം മാത്രം കഴിക്കാന്‍ തുടങ്ങി. ഓട്മീൽ, പഴങ്ങൾ, ഗോതമ്പു ബ്രെഡ് എന്നിവ ശീലമാക്കി.
പിന്നീട് കഴിയുന്ന സമയങ്ങളിലെല്ലാം കൃത്യമായി വർക്കൗട്ടുകള്‍ ചെയ്യാൻ തുടങ്ങി. ദിവസവും ചെയ്യുക എന്നതിനു പകരം ആഴ്ചയിൽ വർക്കൗട്ട് ചെയ്യുന്ന ദിവസങ്ങളിൽ നന്നായി ചെയ്യുക എന്ന രീതിയായിരുന്നു ജെസിക്കയുടേത്. ഏഴു മക്കളെ പരിപാലിക്കുന്ന അതേ പ്രാധാന്യത്തോടെയാണ് ജെസിക്ക തന്‍റെ ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നത്.
ഇപ്പോൾ ജെസിക്കയുടെ ഇൻസ്റ്റഗ്രാമിന്‍റെയും യൂട്യൂബ് ചാനലിന്‍റെയും ആരാധകരേറെയും വീട്ടമ്മമാരാണ്. വണ്ണം കുറയ്ക്കൽ പരിശ്രമം ഒരു ഹിമാലയന്‍ ദൗത്യമല്ലെന്ന് ജെസിക്ക തെളിയിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam