ശരീരഭാരം കുറയ്ക്കാന്‍ കുരുമുളക്

By Web DeskFirst Published Jan 16, 2018, 6:33 PM IST
Highlights

ശരീരഭാരം കുറയ്ക്കാൻ ദൃഢനിശ്​ചയവും ക്ഷമയും ​വേണം. ഇൗ ആഗ്രഹ പൂർത്തീകരണത്തിന്​ എന്ത്​ ചെയ്യണമെന്ന അറിവും പ്രധാനമാണ്​. ശരീരഭാരം കുറയ്ക്കാന്‍ പല ഡയറ്റും നോക്കുന്നവരുണ്ട്. എന്നാല്‍ ഭാരം കുറയ്ക്കാന്‍ കുരുമുളക് സഹായിക്കും എന്ന കാര്യം പലര്‍ക്കും അറിയില്ല. 

കറുത്ത പൊന്ന് എന്ന് വിശേഷിപ്പിക്കാറുളള കുരുമുളകിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. ഈ സുഗന്ധ വിളയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫ്‌ളവനോയിഡുകള്‍,കരോട്ടിന്‍, ആന്‍റി ഓക്‌സിഡന്‍റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പിനെ വിഘടിപ്പിച്ച് ശരീരത്തില്‍ നിന്നകറ്റാനുള്ള കഴിവ് കുരുമുളകിനുണ്ട്.

മെറ്റബോളിസം കൂട്ടി അനാവശ്യമായ കൊഴുപ്പും ജലാംശവും ശരീരത്തില്‍ നിന്ന് പുറന്തള്ളാന്‍ അങ്ങനെ കുരുമുളകിന് സഹായിക്കാന്‍ കഴിയും. വളരെ കുറച്ച് കുരുമുളക് മതിയാകും. കുറേയധികം കഴിക്കേണ്ട ആവശ്യവുമില്ല.  കുരുമുളക് ഉപയോഗിച്ച് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികള്‍ നോക്കാം. 

# ചായക്കൊപ്പം 

രാവിലെ ചായ കുടിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍ അതില്‍ ഒരുനുളള് കുരുമുളക് കൂടി ഇട്ടൊന്ന് കുടിച്ചുനോക്കൂ. ഭാരം പെട്ടെന്ന് കുറുയും. 

# പലഹാരങ്ങള്‍‌ക്കൊപ്പം 

വൈകുന്നേരങ്ങളില്‍ കഴിക്കുന്ന പലഹാരങ്ങളില്‍ കുരുമുളക് ഉള്‍പ്പെടുത്താം. പഴങ്ങളൊടൊപ്പവും കുരുമുളക് പൊടിയിട്ട് കഴിക്കാവുന്നതാണ്. 

# പാനീയങ്ങളോടൊപ്പം 

നാരങ്ങവെളളത്തിലോ തേനിനോടൊപ്പമോ കുരുമുളക് ചേര്‍ത്തുകുടിക്കാം. ഭാരം കുറയുന്നത് അറിയാന്‍ സാധിക്കും. 
 

click me!