
കുടുംബത്തിലുള്ളവരോ വേണ്ടപ്പെട്ടവരോ അടിയന്തിരഘട്ടത്തിൽ ആവശ്യപ്പെടുമ്പോഴായിരിക്കും രക്തത്തിന്റെ വില ഒാരോരുത്തർക്കും നേരിട്ട് ബോധ്യമാവുക. രക്ത ദാനത്തെ മഹാദാനമായും ജീവദാനമായുമാണ് വാഴ്ത്തുന്നത്. മനുഷ്യ രക്തത്തെ അതിന്റെ സവിശേതകളുടെ അടിസ്ഥാനത്തിൽ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. എ, ബി, ഒ, എ.ബി എന്നിവയാണവ.
രോഗസാധ്യതയിൽ രക്തഗ്രൂപ്പുകൾക്ക് നിർണായക പങ്കുണ്ട്. ചുവന്ന രക്തകോശങ്ങളുടെ പ്രതലത്തിൽ വ്യത്യസ്ത ആന്‍റിജനുകൾ ഉണ്ട്. ഇവ എല്ലാ രക്ത ഗ്രൂപ്പുകളെയും പ്രത്യേക രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ളവയും മറ്റ് ചില രോഗങ്ങൾ വരാനും കാരണമാകുന്നു. രക്തത്തെ അടിസ്ഥാനമായി നാല് ഗ്രുപ്പുകളാക്കിയതാണെങ്കിലും അവയിലെ ആർ.എച്ച് ഘടകങ്ങൾ പരിഗണിച്ച് നെഗറ്റീവ് ആയും പോസിറ്റീവ് ആയും വേർതിരിക്കാറുണ്ട്. ഇൗ ഉപഘടകങ്ങൾ കൂടി പരിഗണിക്കുമ്പോള് രക്തഗ്രൂപ്പുകളെ എട്ടായി എണ്ണാറുണ്ട്.
രക്തഘടകങ്ങൾ മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി ലഭിക്കുന്നവയാണ്. ഭക്ഷണക്രമം, ജീവിത ശൈലി തുടങ്ങിയവ കാരണം ഇവയിൽ പിന്നീട് ചിലമാറ്റങ്ങൾ വന്നേക്കാം. വ്യായാമ രഹിത ജീവിതശൈലി ആരോഗ്യമുള്ള ജീവിതത്തിന് പ്രധാന തടസമാണ്. രക്തഗ്രൂപ്പുകൾ കൂടി നിർണയിക്കുന്ന ചില രോഗങ്ങൾ :
ഒ രക്തഗ്രൂപ്പുകാർക്ക് ഹൃദയധമനികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങൾ വരുന്നതിൽ സാധ്യത കുറവാണ്. എന്നാൽ എ, എ.ബി ഗ്രൂപ്പുകാർക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്.
ഒ രക്ത ഗ്രൂപ്പുകാരിൽ അൾസർ രൂപപ്പെടാനുള്ള സാധ്യത മറ്റ് ഗ്രൂപ്പുകാരെ അപേക്ഷിച്ച് കൂടുതലാണ്. വയറിനകത്തെ അൾസറിനും ഇവരിൽ സാധ്യത കൂടുതലാണ്.
എ, ബി ഗ്രൂപ്പുകാർക്ക് 30 ശതമാനം വരെ രക്തം കട്ടപ്പിടിക്കൽ അവസ്ഥ പാരമ്പര്യമായി ലഭിച്ചേക്കാം. എന്നാൽ ഒ ഗ്രൂപ്പുകാരിൽ ഇതിനുള്ള സാധ്യത കുറവാണ്. എ.ബി ഗ്രൂപ്പുകാരിൽ ഇൗ അവസ്ഥക്ക് 20 ശതമാനം വരെ സാധ്യതയുണ്ട്.
ഒ ഗ്രൂപ്പുകാരിൽ ഉദരാശയ കാൻസർ രൂപപ്പെടാനുള്ള സാധ്യത താരതമ്യേന കുറവാണ്. മറ്റ് രക്തഗ്രൂപ്പുകാരിൽ എല്ലാം, പ്രത്യേകിച്ച് എ ഗ്രൂപ്പുകാരിൽ ഇതിനുള്ള സാധ്യത ഏറെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam