കോളേജ് അധ്യാപകര്‍ക്ക് ക്ലാസെടുത്ത് സി കെ ജാനു

By Web DeskFirst Published Nov 8, 2017, 8:51 AM IST
Highlights

കോളേജ് അധ്യാപകര്‍ക്ക് ജീവിത പാഠങ്ങള്‍ പകര്‍ന്നുനല്‍കി ആദിവാസി നേതാവ് സി.കെ ജാനുവിന്റെ ക്ലാസ്. യു.ജി.സി പരിശീലന പരിപാടിയില്‍ സ്ത്രീശാക്തീകരണമെന്ന വിഷയത്തിലാണ് ജാനു അധ്യാപകരുടെ അധ്യാപികയായത്. കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം ക്യാംപസിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

തീഷ്ണമായ ജീവിതാനുഭവങ്ങള്‍, സമരവഴികളില്‍ പഠിച്ച പാഠങ്ങള്‍. സ്ത്രീ ശാക്തീകരണമമെന്ന വിഷയത്തില്‍ കോളജ് അധ്യാപകര്‍ക്ക് ജാനുവെന്ന ആദിവാസി സമരനായിക പാഠപുസ്തമായി മാറി. സ്വജീവിതത്തിന്റെ നേരറിവുകള്‍ അവതരിപ്പിച്ച് ജാനുവിന്റെ മൂന്നു മണിക്കൂര്‍ നീണ്ട അധ്യാപനം.

ഔപചാരിക വിദ്യാഭ്യാസമില്ല, ജാനു അക്ഷരം പഠിച്ചത് സാക്ഷരതാ പ്രസ്ഥാനത്തിലൂടെ. പക്ഷേ തീഷ്ണമായ ജീവിത വഴികള്‍ ജാനുവിലേയ്‌ക്കെത്തിച്ചത് വലിയ അറിവുകളാണ്. അവ പകര്‍ന്നു കിട്ടിയപ്പോള്‍ അധ്യാപകര്‍ക്കും വേറിട്ട അനുഭവം. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ വിവിധവിഷയങ്ങളിലായി പ്രഗല്‍ഭര്‍ സര്‍വകാലാശാലയിലെത്തുന്നുണ്ട്.

click me!