
അമിതവണ്ണം പലര്‍ക്കും ഒരു പ്രശ്നമാണ്. മെലിഞ്ഞ സുന്ദരമായ ശരീരമാണ് എല്ലാവരുടെയും ആഗ്രഹം. പലരും അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ ശരീരഭാരം കുറക്കാൻ ദൃഢനിശ്ചയവും ക്ഷമയും വേണം. വണ്ണം കുറയ്ക്കാനായി ഭക്ഷണം തന്നെ ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെ ഭക്ഷണം ഒഴിവാക്കുന്ന കൊണ്ട് ഗുണം ഒന്നുമില്ല. ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് തന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ചില സുഗന്ധ വ്യഞ്ജനങ്ങൾ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അതിലൊന്നാണ് കുരുമുളക്.
രുചിയില്ലാത്ത പലവിഭവങ്ങൾക്കും ആസ്വാദ്യത നൽകാൻ കുരുമുളകിനാകുന്നു. ഭക്ഷണത്തെ രുചികരമാക്കുന്നതിനപ്പുറം ഗുണങ്ങൾ കുരുമുളകിനുണ്ട്. ശരീര വണ്ണം കുറക്കുന്നതിനും പോഷണപ്രവർത്തനങ്ങളെ സഹായിക്കുന്നതും ഉൾപ്പെടെയുള്ള ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട്. വിറ്റാമിൻ എ, കെ, സി, കാൽസ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ് കുരുമുളക്. ആരോഗ്യകരമായ കൊഴുപ്പും ദഹനത്തിന് സഹായിക്കുന്ന ഫൈബറും ഇതിൽ അടങ്ങിയിരിക്കുന്നു. എരിവുള്ള ഭക്ഷണം ശരീരത്തിലെ പോഷണ പ്രവർത്തനത്തെ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam