വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ ശരീരഭാരം കുറയ്ക്കാം

Published : Jan 06, 2019, 10:31 AM ISTUpdated : Jan 06, 2019, 10:36 AM IST
വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ ശരീരഭാരം കുറയ്ക്കാം

Synopsis

ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം വളരെ നല്ലതാണ് ജീരക വെള്ളം. തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും നല്ലൊരു മരുന്നാണ് ജീരക വെള്ളം. ജീരക വെള്ളം കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും.

കറികളിൽ ജീരകം ചേർക്കുന്നത് പതിവാണ്. കറികളിൽ ജീരകം ഉപയോ​ഗിക്കാറുണ്ടെങ്കിലും ജീരകത്തിന്റെ ​ഗുണങ്ങളെ പറ്റി പലർക്കും അറിയില്ല. ​പല ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ജീരക വെള്ളം. ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം വളരെ നല്ലതാണ് ജീരക വെള്ളം. തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും നല്ലൊരു മരുന്നാണ് ജീരക വെള്ളം.

ജീരക വെള്ളം കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. തലേ ദിവസം രാത്രി ഒരു കപ്പ് ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകവും അൽപം നാരങ്ങ നീരും ചേർത്ത് വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക. തടി കുറയ്ക്കാൻ ഇത് സഹായിക്കും. അടിവയറിലെ കൊഴുപ്പ് നീക്കം ചെയ്യാനും ജീരകം വളരെ നല്ലതാണെന്നാണ്  വിദ​ഗ്ധർ പറയുന്നത്.

ഒരു ടേബിള്‍ സ്‌പൂണ്‍ ജീരകം പൊടിച്ചത്  കുറച്ച്  തൈരില്‍ ചേര്‍ത്ത് കുടിച്ചാല്‍ ശരീരഭാരം കുറയ്ക്കാം. അത് പോലെ തന്നെയാണ് ഒരു ടീസ്പൂണ്‍ ജീരകം 10 സെക്കന്റ് ചൂടില്‍ വറുക്കുക. ഇതിലേയ്ക്ക് അല്‍പ്പം വെള്ളമൊഴിയ്ക്കുക. വെള്ളം തിളച്ചു കഴിയുമ്പോള്‍ വാങ്ങി വച്ച് 5 മിനിറ്റിന് ശേഷം ഊറ്റിയെടുത്ത് കുടിക്കാം. ഇതിലേക്ക് അല്‍പം തേന്‍ ചേര്‍ക്കുന്നത് വളരെ ഗുണകരമാണ്. 

ജീരകം പൊടിച്ചത് ഇഞ്ചി അരിഞ്ഞതും അല്‍പം ചെറുനാരങ്ങാനീരും സാലഡോ അതുപോലുള്ള ഭക്ഷണസാധനങ്ങളോ തയ്യാറാക്കുമ്പോള്‍ ചേര്‍ത്ത് കഴിക്കുന്നതും ഗുണം ചെയ്യും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വെറുംവയറ്റില്‍ ജീരകവെള്ളം കുടിക്കുന്നത് സഹായിക്കും. അയേണ്‍, വിറ്റാമിന്‍-എ, വിറ്റാമിന്‍-സി എന്നിവ കൊണ്ട് സമ്പുഷ്ടമായ ജീരകം ശരീരത്തിന്‍റെ പ്രതിരോധ വ്യവസ്ഥയെ കേടുപാട് കൂടാതെ കാക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ പകുതിയിലധികം രോഗങ്ങൾ നമുക്ക് അകറ്റാനാകും. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ