എപ്പോഴും കൈ വേദനയുണ്ടോ? സൂക്ഷിക്കണം...

Published : Jan 29, 2019, 04:35 PM ISTUpdated : Jan 29, 2019, 04:36 PM IST
എപ്പോഴും കൈ വേദനയുണ്ടോ? സൂക്ഷിക്കണം...

Synopsis

'കൈയിൽ ഷോക്ക് അടിച്ച പോലെ തോന്നുന്നു...'ഇങ്ങനെ നിങ്ങള്‍ പറയാറുണ്ടോ? ചിലര്‍ക്ക് എപ്പോഴും കൈ വേദനയുണ്ടാകും. കൈ മരവിപ്പ് അനുഭവപ്പെടാം. ഇത് നിസാരമാക്കരുതേ..

'കൈയിൽ ഷോക്ക് അടിച്ച പോലെ തോന്നുന്നു...'ഇങ്ങനെ നിങ്ങള്‍ പറയാറുണ്ടോ ചിലര്‍ക്ക് എപ്പോഴും കൈ വേദനയുണ്ടാകും. കൈ മരവിപ്പ് അനുഭവപ്പെടാം. അത്തരത്തില്‍‌ കൈയിലെ വേദനയ്ക്കുളള പ്രധാന കാരണമാണ് 'കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം'. മീഡിയൻ നേർവ് എന്ന ഞരമ്പ് മണിബന്ധത്തിൽ ട്രാൻസ്‍വേഴ്സ് കാർപൽ ലിഗമെന്‍റിന്‍റെ  അടിയിൽ ഞെരിയുമ്പോൾ ആണ് ഇങ്ങനെ വേദന വരുന്നത്. ഈ സമയത്ത് കൈയിൽ ഷോക്കും മരവിപ്പും അനുഭവപ്പെടുന്നു.

പ്രത്യേകിച്ച് ഉറക്കത്തിനിടയിൽ കൈയ്ക്ക് വേദനയും മരവിപ്പും അനുഭവപ്പെടാം. കൈയിലെ വിരലുകളിലാണ് സാധാരണ  വേദന ഉണ്ടാകുന്നത്. കമ്പ്യൂട്ടർ കീബോർഡും മൗസും ഏറെനേരം ഉപയോഗിക്കേണ്ടി വരുന്നവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. തൈറോയിഡ് ഹോർമോൺ കുറവ്, ഗർഭിണി ആകുമ്പോൾ ഒക്കെ ഇത്  കൂടുതലായി ഉണ്ടാകും.

സൂഷ്മപരിശോധനയിലൂടെ രോഗം കണ്ടുപിടിക്കാം. ആദ്യഘട്ടത്തിൽ മണിബന്ധത്തിൽ സ്പ്ലിന്‍റ് ഇടുകയും വേദന കുറയ്ക്കുന്നതിനുളള മരുന്നുകൾ കഴിക്കേണ്ടി വരും.  ആദ്യമേ ചികിത്സ ആരംഭിച്ചാല്‍ രോഗം ഭേദമാകും. അതിനാല്‍ കൈയിലെ ചെറിയ വേദന പോലും നിസാരമായി കാണരുത്. മരുന്നുകളിലൂടെ ചികിത്സ ഫലിച്ചില്ലെങ്കില്‍ ശസ്ത്രക്രിയയിലൂടെ മാറ്റാം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!