വെറും വയറ്റിൽ ലെമൺ ടീ കുടിച്ചാൽ?

By Web TeamFirst Published Jan 29, 2019, 12:44 PM IST
Highlights

വെറും വയറ്റിൽ ലെമൺ ടീ കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ശരീരത്തിന് ഉണർവ് നൽകുന്നതിലും ലെമൺ ടീ കുടിക്കുന്നത് ​ഗുണം ചെയ്യും.ഇത് മെറ്റബോളിസം ഉയര്‍ത്തുന്നു. 

ലെമൺ ടീ നമ്മൾ എല്ലാവരും കുടിക്കാറുണ്ട്. പക്ഷേ അതിന്റെ ​ഗുണങ്ങളെ പറ്റി പലർക്കും അറിയില്ല. എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ലെമൺ ടീ. ലെമൺ ടീ എപ്പോഴും വെറും വയറ്റിൽ കുടിക്കുന്നതാണ് ആരോ​ഗ്യത്തിന് ഏറെ നല്ലത്. വെറും വയറ്റിൽ ലെമൺ ടീ കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ശരീരത്തിന് ഉണർവ് നൽകുന്നതിലും ലെമൺ ടീ കുടിക്കുന്നത് ​ഗുണം ചെയ്യും. 

ലെമൺ ടീയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി മുഖക്കുരുവും മറ്റ് സൗന്ദര്യപ്രശ്‌നങ്ങളും ഇല്ലാതാക്കുന്നതിനാൽ തന്നെ ഇത് ചർമ്മ പ്രശ്‌നങ്ങൾക്ക് വളരെ നല്ലതാണ്. വായ് നാറ്റം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ഇത് സഹായിക്കും. കൂടാതെ തടി കുറയ്ക്കാനും കുടവയർ കുറയ്‌ക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് രാവിലെ വെറും വയറ്റിൽ തന്നെ ലെമണ്‍ ടീ കഴിക്കുന്നത് ശീലമാക്കാം. ഇത് മെറ്റബോളിസം ഉയര്‍ത്തുന്നു. 

 ശരീരത്തിനും മനസ്സിനും നല്ല മൂഡ് നല്‍കാനും ലെമൺ ടീ കുടിക്കാം. അത് കൂടാതെ, ശരീരത്തിലെ പി എച്ച് ലെവല്‍ കൃത്യമാക്കാന്‍ ലെമണ്‍ ടീ സഹായിക്കും. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനുള്ള കഴിവ് ലെമൺ ടീയ്ക്കുണ്ട്. വിട്ടുമാറാത്ത ചുമ, ജലദോഷമുള്ളവർ ദിവസവും ഒരു കപ്പ് ലെമൺ ടീ കുടിക്കുക. തുമ്മൽ, ജലദോഷം, എന്നിവ മാറി കിട്ടാൻ സഹായിക്കും. 

click me!