
പലകാരണങ്ങൾ കൊണ്ടാണ് കുട്ടികളിൽ പൊണ്ണത്തടിയുണ്ടാകുന്നത്. ടിവിയുടെ അമിത ഉപയോഗം, ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം, വ്യായാമമില്ലായ്മ എന്നിവയാണ് പ്രധാനമായി കുട്ടികളിൽ പൊണ്ണത്തടി ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ. ചെറുപ്രായത്തിലെ ടിവി, കംപ്യൂട്ടർ, സ്മാർട്ട്ഫോൺ, മുതലായവയുടെ ഉപയോഗവും കുട്ടികളെ കൂടുതൽ അലസന്മാരാക്കുകയും അമിതവണ്ണം ഉണ്ടാക്കുകയും ചെയ്യും. നാല് വയസ്സിൽ കൂടുതലുള്ള കുട്ടിയെ ഒരു കാരണവശാലും ഒന്നര മണിക്കൂർ കൂടുതൽ ടിവി, കംപ്യൂട്ടർ മറ്റ് ഉപകരണങ്ങൾ ഇവ ഉപയോഗിക്കാൻ അനുവദിക്കരുത്.
കുട്ടികളിൽ പൊണ്ണത്തടി കൂടാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. അമിതവണ്ണമുള്ള കുട്ടികളില്‍ രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന വിധത്തില്‍ കൊഴുപ്പ് ശരീരത്തില്‍ നിക്ഷേപിക്കപ്പെടുന്നതാണ് അമിതവണ്ണം.
കുട്ടിയുടെ പ്രായത്തിനും പൊക്കത്തിനും ആനുപാതികമായിട്ടല്ല തൂക്കം കൂടുന്നതെങ്കില്‍ ഭാരം കൂടുതലുള്ളതായി കണക്കാക്കാം. ഇത് കണ്ടുപിടിക്കാനായി പൊക്കവും വണ്ണവും രേഖപ്പെടുത്തുന്ന ചാര്‍ട്ടുകള്‍ ഉപയോഗിക്കാം. കുട്ടികളില്‍ ആദ്യത്തെ മൂന്ന് വയസ്സുകളിലും പിന്നെ കൗമാരപ്രായത്തിലുമാണ് പൊണ്ണത്തടി വലിയ പ്രശ്നമായി മാറാറുള്ളത്. അമിതവണ്ണമുള്ള കുട്ടികളില്‍ ഇന്‍സുലിന്‍ ഹോര്‍മോണ്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ ഇവരില്‍ കൂടുതല്‍ ഇന്‍സുലിന്‍ ഉൽപാദിക്കപ്പെടുന്നു.
കുട്ടികളിൽ പൊണ്ണത്തടി ഉണ്ടാകാനുള്ള പ്രധാനകാരണങ്ങൾ...
1. വ്യായാമമില്ലായ്മ
2.അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ
3. ടിവി, വീഡിയോ ഗെയിം,കംപ്യൂട്ടർ, മൊബെെൽ ഫോൺ എന്നിവയുടെ ഉപയോഗം.
4. പാരമ്പര്യം.
5. മാനസികസമ്മർദ്ദം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam