ചർമ്മത്തെയും മുടിയെയും സംരക്ഷിക്കാൻ തേങ്ങാപ്പാൽ

By Web TeamFirst Published Dec 18, 2018, 3:38 PM IST
Highlights

സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് തേങ്ങാപ്പാൽ. തേങ്ങാപ്പാലിൽ വിറ്റാമിൻ സി, ഇ, അയൺ, സോഡിയം, കാത്സ്യം, മ​ഗ്നീഷ്യം എന്നിവ  ധാരാളം അടങ്ങിയിട്ടുണ്ട്. തേങ്ങാപ്പാൽ ഉപയോ​ഗിച്ച് തല മസാജ് ചെയ്യുന്നത് മുടി കൂടുതൽ മൃദുലമാകാൻ സഹായിക്കും. 
 

ഭക്ഷണത്തിൽ തേങ്ങാപ്പാൽ ഉപയോ​ഗിക്കുന്നത് മലയാളികളുടെ ശീലമാണ്. തേങ്ങാപ്പാൽ ഭക്ഷണത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും വളരെ നല്ലതാണ്. മുടി തഴച്ച് വളരാനും ചർമ്മപ്രശ്നങ്ങൾക്കുമെല്ലാം നല്ലൊരു പ്രതിവിധിയാണ് തേങ്ങാപ്പാൽ. തേങ്ങാപ്പാലിൽ വിറ്റാമിൻ സി, ഇ, അയൺ, സോഡിയം, കാത്സ്യം, മ​ഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. 

 മുടി മൃദുലമാക്കാം...
 
മുക്കാൽക്കപ്പ് തേങ്ങാപ്പാലിൽ അരക്കപ്പ് വെള്ളം ചേർക്കുക. മുടി പല ഭാ​ഗങ്ങളായി തിരിച്ച് ഈ മിശ്രിതം ശിരോചർമത്തിൽ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം വൃത്തിയായി കഴുകുക. തേങ്ങാപ്പാൽ കണ്ടീഷനിങ് ഇഫക്ട് നൽകുന്നതിനാൽ മുടി മൃദുലമാകാൻ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നത് തടയാനും ശിരോചർമത്തിലെ ചൊറിച്ചിൽ, അസ്വസ്ഥത ഇവ ഒഴിവാക്കാനും തേങ്ങാപ്പാൽ സഹായിക്കും. 

 ചർമ്മത്തെ ചുളിവുകൾ അകറ്റാം...

 ചർമ്മത്തിന് മ‍ൃദുലത നൽകാനും ചുളിവുകൾ അകറ്റാനും തേങ്ങാപ്പാൽ സഹായിക്കും. അരക്കപ്പ് തേങ്ങാപ്പാലിൽ ഒരു വലിയ സ്പൂൺ തേൻ ചേർക്കുക. ഇത് ചർമ്മത്തിലും കഴുത്തിലും പുരട്ടി പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി വൃത്തിയാക്കുക.

കരുവാളിപ്പ് അകറ്റാൻ...

വെയിലേറ്റത് മൂലമുള്ള കരുവാളിപ്പ് അകറ്റാൻ നാല് വലിയ സ്പൂൺ തേങ്ങാപ്പാലിൽ രണ്ട് ചെറിയ സ്പൂൺ നാരങ്ങാ നീര് ചേർത്ത് മുഖത്ത് പുരട്ടുക. അരമണിക്കൂർ കഴിഞ്ഞ് കഴുകി വൃത്തിയാക്കുക. കരവാളിപ്പ് അകലാനും ചർമ്മം സുന്ദരമാകാനും ഈ കൂട്ട് സഹായിക്കും.  

മുടികൊഴിച്ചിൽ മാറ്റാൻ....

ഒരു കപ്പ് തേങ്ങാപ്പാലിൽ രണ്ട് സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കുളിക്കുന്നതിന് മുമ്പ് തലയിൽ മസാജ് ചെയ്യുക. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകുക. മുടികൊഴിച്ചിൽ മാറ്റാൻ ഇത് വളരെ നല്ലതാണ്. ആഴ്ച്ചയിൽ മൂന്ന് തവണ ഉപയോ​ഗിക്കാം. 

click me!