കുട്ടികള്‍ക്ക്‌ നല്ല ഉറക്കം കിട്ടാൻ ഈ ഭക്ഷണം നൽകൂ

By Web TeamFirst Published Feb 5, 2019, 4:27 PM IST
Highlights

ഉറക്കക്കുറവ് കുട്ടികളിൽ നിരവധി ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം.  പ്രോട്ടീൻ അടങ്ങിയതും ഒമേഗ 3 ഫാറ്റി ആസിഡ്‌ അടങ്ങിയതുമായ മത്സ്യങ്ങള്‍ കുട്ടികൾക്ക് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു. മീന്‍ വിഭവങ്ങള്‍ നല്‍കുന്നത്‌ കുട്ടികള്‍ക്ക്‌ നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്ന്‌ യൂണിവേഴ്‌സിറ്റി ഓഫ്‌  പെന്‍സില്‍വാനിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

മിക്ക അമ്മമാരും പറയുന്ന പരാതിയാണ് കുട്ടി രാത്രിയോ പകലോ ഉറങ്ങാറില്ല. എപ്പോഴും കളിയാണ്‌... കുട്ടികള്‍ക്ക്‌ നല്ല ഉറക്കം കിട്ടുന്നതിന്‌ ഭക്ഷണത്തിന്റെ പങ്ക്‌ ചെറുതൊന്നുമല്ല. പ്രോട്ടീന്‍ അടങ്ങിയതും പോഷകഗുണമുള്ള ഭക്ഷണങ്ങളുമാണ്‌ കുട്ടികള്‍ക്ക്‌ കൂടുതലും നല്‍കേണ്ടത്‌. കുട്ടികള്‍ക്ക്‌ നല്ല ഉറക്കം കിട്ടാന്‍ സഹായകമായ ഭക്ഷണങ്ങളിലൊന്നാണ്‌ മീൻ. മീന്‍ വിഭവങ്ങള്‍ നല്‍കുന്നത്‌ കുട്ടികള്‍ക്ക്‌ നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്ന്‌ യൂണിവേഴ്‌സിറ്റി ഓഫ്‌  പെന്‍സില്‍വാനിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

ആഴ്‌ച്ചയില്‍ ഒരു ദിവസം മീന്‍ കഴിച്ചിരുന്ന കുട്ടികളെയും രണ്ടാഴ്‌ച്ചയില്‍ ഒരിക്കെ മാത്രം മീന്‍ കഴിച്ചിരുന്ന കുട്ടികളിലുമാണ്‌ പഠനം നടത്തിയത്‌. അതില്‍ ആഴ്‌ച്ചയില്‍ ഒരു ദിവസം മീന്‍ കഴിച്ചിരുന്ന കുട്ടികള്‍ക്ക്‌ നല്ല ഉറക്കം കിട്ടുന്നുണ്ടെന്നും ഐ ക്യൂ ടെസ്റ്റില്‍ ഈ കുട്ടികള്‍ ഏറെ മുന്നിലാണെന്നും പഠനത്തിൽ തെളിഞ്ഞു. ഒമേഗ 3 ഫാറ്റി ആസിഡ്‌ അടങ്ങിയ മത്സ്യങ്ങള്‍ കുട്ടികള്‍ക്ക്‌ ധാരാളം നല്‍കുന്നത്‌ നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്ന്‌ പഠനത്തില്‍ പറയുന്നു.

നല്ല ഉറക്കം കുട്ടികളില്‍ ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുമെന്ന്‌ ഗവേഷകര്‍ പറയുന്നു. ഉറക്കക്കുറവ്‌ കുട്ടികളില്‍ ദേഷ്യം, സങ്കടം, അസ്വസ്ഥത എന്നിവയുണ്ടാക്കാമെന്നും പഠനത്തില്‍ പറയുന്നു. ഫാറ്റി ആസിഡ്‌ ശരീരത്തില്‍ പ്രോസ്‌റ്റാഗ്ലാന്‍ഡിന്‍സിന്റെ അളവ്‌ വര്‍ധിപ്പിക്കുമെന്നും അത്‌ കുട്ടികളില്‍ നല്ല ഉറക്കത്തിന്‌ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. 

click me!