സെലീന ഗോമസിന് ഇനി രണ്ടാം സ്ഥാനം; ഇന്‍സ്റ്റഗ്രാമിലെ പുതിയ നമ്പര്‍ വണ്‍ താരം ആരെന്നറിയണ്ടേ?

Published : Oct 30, 2018, 04:42 PM ISTUpdated : Oct 30, 2018, 05:33 PM IST
സെലീന ഗോമസിന് ഇനി രണ്ടാം സ്ഥാനം; ഇന്‍സ്റ്റഗ്രാമിലെ പുതിയ നമ്പര്‍ വണ്‍ താരം ആരെന്നറിയണ്ടേ?

Synopsis

താന്‍ ഇന്റര്‍നെറ്റ് ലോകത്ത് നിന്നുതന്നെ മാറിപ്പോവുകയാണെന്ന തരത്തിലുള്ള പ്രതികരണമാണ് സെലീന ഏറ്റവുമൊടുവില്‍ അറിയിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാം പാസ്‍വേര്‍ഡ് പോലും തനിക്കോര്‍മ്മയില്ലെന്നും സെലീന അറിയിച്ചിരുന്നു

ഏതാണ്ട് രണ്ട് വര്‍ഷത്തോളമാണ് പോപ് ഗായികയും നടിയുമായ സെലീന ഗോമസ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള താരമായി വിലസിയത്. എന്നാല്‍ ഇടയ്ക്കിടെയുണ്ടായ ശാരീരികവും മാനസികവുമായ വിഷമതകള്‍ സെലീനയെ കുറച്ചൊന്നുമല്ല വലച്ചത്. ഏറ്റവുമൊടുവില്‍ സെപ്തംബറില്‍ താന്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് കുറച്ചുകാലം മാറിനില്‍ക്കാന്‍ തീരുമാനിച്ചുവെന്നും സെലീന തന്നെയാണ് ആരാധകരെ അറിയിച്ചത്. 

സെലീനയുടെ അസാന്നിധ്യത്തിലാണ് പുതിയ താരോദയം. മറ്റാരുമല്ല, ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഈ പുതിയ താരം. 144, 308,767 ഫോളോവേഴ്‌സാണ് സെലീന ഗോമസിനുള്ളത്. 144,309,204 ഫോളോവേഴ്‌സുമായാണ് ക്രിസ്റ്റിയാനോ ഒന്നാം സ്ഥാനം തട്ടിയെടുത്തിരിക്കുന്നത്. 

 

 

ഇരുവരുടെ പ്രൊഫൈലുകളും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമായിരുന്നു കഴിഞ്ഞ ഏതാനും നാളുകളായി നടന്നിരുന്നത്. ക്രിസിറ്റിയാനോയ്ക്കാകട്ടെ ഓരോ പോസ്റ്റിനും മണിക്കൂറുകള്‍ക്കം തന്നെ മില്യണുകളോളം ലൈക്കാണ് കിട്ടുന്നത്. 

 

 

താന്‍ ഇന്റര്‍നെറ്റ് ലോകത്ത് നിന്നുതന്നെ മാറിപ്പോവുകയാണെന്ന തരത്തിലുള്ള പ്രതികരണമാണ് സെലീന ഏറ്റവുമൊടുവില്‍ അറിയിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാം പാസ്വേര്‍ഡ് പോലും തനിക്കോര്‍മ്മയില്ലെന്നും സെലീന അറിയിച്ചിരുന്നു.
 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ