ഉറക്കമില്ലായ്മ പലർക്കും വലിയ പ്രശ്നമാണ്. ചിലർ ഉറക്കം വരാൻ വേണ്ടി ഉറക്ക ഗുളിക വരെ കഴിക്കുന്നവരുണ്ട്. പല അസുഖങ്ങൾക്കുമുള്ള തുടക്കമാണ് ഉറക്കമില്ലായ്മ. ദിവസവും 8 മണിക്കൂറെങ്കിലും ഉറങ്ങിരിക്കണം. ഒരു ദിവസം ഭക്ഷണം കഴിച്ചില്ലെങ്കില്‍ ഉണ്ടാവുന്ന ക്ഷീണത്തിന്റെ ഇരട്ടിയാണ് ഉറക്കമില്ലെങ്കില്‍ ഉണ്ടാകുന്നത്. ശരീരത്തിലെ ഓരോ ഭാഗങ്ങളെ വളരെയധികം ഹാനീകരമായിട്ടാണ് ഉറക്കമില്ലായ്മ ബാധിക്കുന്നത്. ശരിയായ ഉറക്കം കിട്ടില്ലെങ്കിൽ ഉണ്ടാവുന്ന അസുഖങ്ങൾ എന്തൊക്കെയാണെന്നോ.
ഉറക്കമില്ലാത്തത് മറവിരോഗത്തിന് കാരണമാകുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഇത് വളരെ ദോഷകരമായാണ് ബാധിക്കുന്നത്. അമിതവണ്ണത്തിനും ഉറക്കമില്ലായ്മ കാരണമാകുന്നു. ഉറക്കമില്ലായ്മ പുരുഷന്‍മാരില്‍ അമിതവണ്ണത്തിനുള്ള സാധ്യത 35 ശതമാനമായാണ് ഉയര്‍ത്തുന്നത്. പ്രമേഹത്തിന് ഉറക്കമില്ലായ്മ കാരണമാകും.
ചെറുപ്പക്കാരിലാണ് കൂടുതലും കണ്ട് വരുന്നത്. ഉറക്കമില്ലായ്മ ഹൃദയസംബന്ധമായ അസുഖമുണ്ടാക്കും. മാനസിക നില തകരാറിലാക്കാനും ഉറക്കമില്ലായ്മയ്ക്ക് കഴിയുന്നു. കുറഞ്ഞ ഉറക്കം ആത്മഹത്യ ചെയ്യാനുള്ള പ്രവണത വരെ നമ്മളില്‍ ഉണ്ടാക്കുന്നു. ഉറക്കമില്ലായ്മയിലൂടെ അൾസർ പിടിപ്പെടാം. കൂടുതലും ഇത് പുരുഷന്മാരിലാണ് ഇത് കണ്ട് വരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam