
മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണ് സ്ട്രോബറി. തെളിഞ്ഞ ചുവപ്പ് നിറത്തിലുള്ള ആരോഗ്യദായകമായ ഇൗ പഴം ആന്‍റി ഒാക്സിഡന്റ് ഘടകങ്ങളാൽ സമ്പന്നമാണ്. നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാവുന്നു. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇത് മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നു.
കാലിഫോർണിയ ആണ് സ്ട്രോബറിയുടെ ഏറ്റവും വലിയ ഉൽപ്പാദകർ. ഐസ്ക്രീം ആയും ഷേക്ക് ആയും കേക്ക് ആയും ചോക്ലേറ്റായും ഇവ നമ്മുടെ ഭക്ഷണത്തിൽ ഇടംപിടിക്കുന്നു. അതുപോലെ തന്നെ നിങ്ങളുടെ ചർമത്തിൽ അത്ഭുതങ്ങൾ വിരിയിക്കാൻ സ്ട്രോബറിക്കാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam