
സാധാരണഗതിയില്‍ പല്ലിന് വരാവുന്ന അസുഖങ്ങളെ തുടര്‍ന്നാണ് നമ്മള്‍ ഡെന്റിസ്റ്റുകളെ കാണാറ്. പല്ലുവേദന, തേയ്മാനം തുടങ്ങിയ അസുഖങ്ങള്‍ക്കെല്ലാം ചികിത്സയും തേടാറുണ്ട്. എന്നാല്‍ പല്ലുകളിലെ ഘടനയില്ലായ്മ, നിര പൊങ്ങിയിരിക്കുന്നത് - ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം കൂടി 'ക്ലിപ്പ്' ഇടുകയെന്ന ഒറ്റ ചികിത്സയേ നമുക്കറിയൂ.
അതേസമയം 'സ്‌മൈല്‍ ഡിസൈനിംഗ്' എന്ന മേഖല എത്രമാത്രം വളര്‍ന്നിരിക്കുന്നുവെന്ന വസ്തുത നമുക്ക് തള്ളിക്കളയാനുമാകില്ല. 'കോസ്‌മെറ്റിക് ഡെന്റിസ്ട്രി' എന്ന പ്രത്യേക ചികിത്സാവിഭാഗം തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നു. പല്ലുമായും മോണയുമായും ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധികളാണ് ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉറപ്പ് നല്‍കുന്നത്.
പല്ലിന്റെ ഘടന, വലിപ്പം, നിറം എന്നിവയിലാണ് പ്രധാനമായും മാറ്റങ്ങള്‍ വരുത്തുക. പുകവലി, മുറുക്ക്, ചായകുടി- ഇങ്ങനെയുള്ള ശീലങ്ങളുടെ ഭാഗമായി പല്ലിന് സംഭവിക്കുന്ന നിറം മാറ്റം 'വൈറ്റനിംഗി'ലൂടെ പരിഹരിക്കുന്നു. ഇതുപോലെ മോണയെ ബാധിക്കുന്ന 'കറുപ്പ്' നിറം 'ഡീ പിഗ്മെന്റേഷനി'ലൂടെയും പരിഹരിക്കും. സമാനമായി ചിരിയെ ബാധിക്കുന്ന എല്ലാ സൗന്ദര്യപ്രശ്‌നങ്ങളും കോസ്‌മെറ്റിക് ചികിത്സയിലൂടെ പരിഹരിക്കാനാകും.
'കോസ്‌മെറ്റിക് ഡെന്റിസ്ട്രി'യെ കുറിച്ച് വിശദമായി സംസാരിക്കുന്നു, എറണാകുളത്തുള്ള ഡെന്റിക് ദ ഡെന്റല്‍ സ്റ്റുഡിയോ മാനേജിംഗ് ഡയറക്ടര്‍, ഡോ. സംപ്രീത് മാത്യു...
വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam