
രാത്രി ഭക്ഷണം വെെകി കഴിക്കുന്ന നിരവധി പേരുണ്ട്. അത് നല്ലശീലമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. രാത്രി 8 മണിക്കുശേഷം ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂടാമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. രാത്രി ഉറങ്ങുന്നതിന് 3 മണിക്കൂര്‍ മുന്‍പ് അത്താഴം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. അപ്പോള്‍ ഭക്ഷണം ദഹിക്കാനുള്ള സമയം ലഭിക്കും.
രാത്രിയിൽ വിശപ്പില്ലെങ്കിൽ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്നും വിദഗ്ധർ പറയുന്നു. രാത്രിയിൽ വിശപ്പില്ലാതെ ആഹാരം കഴിച്ചാൽ ശരീരഭാരം കൂടാം. വിശക്കാത്തപ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിലെ കലോറി ശരീരം സൂക്ഷിക്കുക കൊഴുപ്പായാണ്. ഇത് തടി കൂട്ടും.
ഉറങ്ങാന്‍ പോകുന്നത് ഒരു കമ്പ്യൂട്ടര്‍ ഓഫാക്കുന്നതു പോലെയാണ്. പ്രവര്‍ത്തികളെല്ലാം നിര്‍ത്തി ശരീരം വിശ്രമിക്കുന്ന സമയം. ആ സമയത്ത് എന്തിനാണ് കൂടുതല്‍ ഭക്ഷണം? ഈ ഭക്ഷണം ശരീരം എങ്ങിനെ ദഹിപ്പിക്കും ? അതിനാല്‍ രാത്രി ഭക്ഷണം കുറച്ചുമതി. രാത്രി ഒരുപാട് ഭക്ഷണം കഴിക്കുന്നതുമൂലം, രാത്രി വിശ്രമിക്കേണ്ട ശരീരം കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമാകും. ഫലമോ, രാവിലെ എണീക്കുക ക്ഷീണത്തോടെയാവും.
അതുപോലെ രാത്രി ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. പാസ്ത കലോറി ധാരാളം അടങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഒരു ഭക്ഷണവസ്തു. ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണമാണ്.
രാത്രിയില്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് ഐസ്‌ക്രീം. ഒരു സ്‌കൂപ് ഐസ്‌ക്രീമില്‍ 150 കലോറി അടങ്ങിയിട്ടുണ്ട്.
മിഠായികളും രാത്രി ഒഴിവാക്കേണ്ടവ തന്നെ. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇട വരുത്തും. ഉറക്കത്തിനു പ്രശ്‌നമുണ്ടാക്കും. തടി കൂട്ടുകയും ചെയ്യും. മദ്യവും രാത്രിയില്‍ ഒഴിവാക്കുക. രാത്രി ഭക്ഷണം കഴിച്ചാലും കിടക്കാന്‍ പോകുന്നതിന് മുന്‍പ് എന്തെങ്കിലും കൂടി ചെറുതായി കഴിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ഇതും ആരോഗ്യത്തിന് ഹാനികരമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam