പപ്പായ കഴിക്കാന്‍ പാടില്ലാത്ത സന്ദര്‍ഭങ്ങള്‍‌..!

Published : Sep 17, 2018, 09:18 PM ISTUpdated : Sep 19, 2018, 09:28 AM IST
പപ്പായ കഴിക്കാന്‍ പാടില്ലാത്ത സന്ദര്‍ഭങ്ങള്‍‌..!

Synopsis

പപ്പായ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പപ്പായ ഒരുപാട് ആരോഗ്യ ഗുണങ്ങളുളള ഒരു ഫലമാണ്. വൈറ്റമിനുമകളുടെയും ധാതുക്കളുടെയും നാരുകളുടെയും കലവറയാണ് പപ്പായ. വൈറ്റമിൻ സിയും എയും ബിയും പപ്പായയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. 

 

പപ്പായ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പപ്പായ ഒരുപാട് ആരോഗ്യ ഗുണങ്ങളുളള ഒരു ഫലമാണ്. വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ.  വൈറ്റമിൻ സിയും എയും ബിയും പപ്പായയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് പപ്പായ. 

പപ്പായയിലെ ആൻഡിഓക്സിഡന്‍റ് ചർമത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് പപ്പായ. എന്നാല്‍ പപ്പായ എല്ലാര്‍ക്കും എപ്പോഴും കഴിക്കാന്‍ പാടില്ല. 

പപ്പായ വിഷകരമായി പ്രവര്‍ത്തിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ നോക്കാം. 

1. പപ്പായുടെ കുരുക്കളും വേരും ഗർഭച്ഛിദ്രത്തിനുള്ള സാധ്യത വർധിപ്പിക്കും. പ്രത്യേകിച്ച് പഴുക്കാത്ത പപ്പായ ഗർഭാശയപരമായ അസ്വസ്ഥതകളുണ്ടാക്കും. 

2. ഗര്‍ഭിണികള്‍ പപ്പായ കഴിക്കരുത്. പപ്പായയുടെ ഇലയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന ഘടകം കുഞ്ഞുങ്ങൾക്ക് വളരെ ദോഷകരമാണ്. ഇതു ജനനവൈകല്യങ്ങൾക്കു വരെ കാരണമാകും. അതിനാല്‍ സ്ത്രീകള്‍ പ്രസവത്തിനു മുൻപും പ്രസവശേഷം കുറച്ചുകാലത്തേക്കും പപ്പായ കഴിക്കാതിരിക്കുക.

3. പപ്പായയുടെ കുരു പുരുഷന്‍റെ പ്രത്യുൽപ്പാദനശേഷിയെ ബാധിക്കും. കൂടാതെ ബീജാണുക്കളുടെ അളവ് കുറയ്ക്കുകയും  ചെയ്യും. 

4. പപ്പായ കഴിച്ചാൽ ബിപി താഴാനുള്ള സാധ്യതയുമുണ്ട്. രക്തസമ്മര്‍ദത്തിന് മരുന്ന് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. 


 

PREV
click me!

Recommended Stories

സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ ലഭിക്കുന്ന 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്
തേൻ ഉപയോഗിക്കുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ