ഈ ക്രീം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്; ഗുരുതരമായ കാരണങ്ങളാല്‍ ഉല്‍പ്പന്നത്തിന് നിരോധനം

By Web DeskFirst Published Jan 20, 2018, 9:38 AM IST
Highlights

ദുബായ് : ഫൈസ എന്ന പേരിലുള്ള സൗന്ദര്യ വര്‍ധക ക്രീം ഉപയോഗിക്കരുതെന്ന് ദുബായ് മുന്‍സിപ്പാലിറ്റിയുടെ ആരോഗ്യ സുരക്ഷാവിഭാഗത്തിന്റെ മുന്നറിയിപ്പ്. ചര്‍മ്മത്തിന്റ നിറം വര്‍ധിപ്പിക്കാനെന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഈ ക്രീം ഗുരുതര ശാരീരിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഹ്രൈഡ്രോക്വിനോണ്‍, മെര്‍ക്കുറി, എന്നിവയ്ക്ക് പുറമെ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന ചില രാസവസ്തുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ആരോഗ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടത്തല്‍.ഹൈഡ്രോക്വിനോണ്‍ ശരീരത്തിലെ മെലാനിന്‍റെ അളവ് ദുര്‍ബലമാക്കും. ചര്‍മ്മം മൃദുലമാകുമെങ്കിലും യുവിഎ, യുവിബി രശ്മികള്‍ ശരീരത്തില്‍ ഏറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. 

സൂര്യതാപമേറ്റാല്‍ സ്ഥിതി ഗുരുതരമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ സ്‌കിന്‍ ക്യാന്‍സറിന് കാരണമായേക്കാമെന്നും ദുബായ് മുന്‍സിപ്പാലിറ്റിയുടെ മുന്നറിയിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ലൈസന്‍സുള്ള ഉള്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഇത് പെടില്ലെന്നും ഉല്‍പ്പന്നം വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. എവിടെയെങ്കിലും ഇവ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

click me!