ഈ ആറ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സൂക്ഷിക്കുക, പാര്‍ക്കിന്‍സണ്‍സ് തന്നെ

Published : Jan 19, 2018, 07:47 PM ISTUpdated : Oct 04, 2018, 10:32 PM IST
ഈ ആറ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സൂക്ഷിക്കുക, പാര്‍ക്കിന്‍സണ്‍സ് തന്നെ

Synopsis

മസ്തിഷ്കത്തിലെ സിരാകേന്ദ്രങ്ങള്‍ കാലക്രമേണ ക്ഷയിച്ചു പോകുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. തുടക്കത്തിൽ രോഗിയുടെ ചലനങ്ങളെയാണ് ഇത് ബാധിക്കുക. രോഗം മൂർച്ഛിക്കുന്നതോടെ കൈകൾക്കും തലയ്ക്കും വിറയലുണ്ടാകും. മസിലുകൾ ദുർബലമാകുകയും ചെറിയ ചലനങ്ങൾപ്പോലും അസാധ്യമാവുകയും ചെയ്യുന്നു. തുടക്കസമയത്ത് പാർക്കിൻസൺസ് രോഗം തിരിച്ചറിയുക അസാധ്യമാണ്. 

മസ്തിഷ്‌ക മുഴ, തലയ്‌ക്കേല്‍ക്കുന്ന ആഘാതങ്ങള്‍, രക്താതിസമ്മര്‍ദ്ദം, പ്രമേഹം, വര്‍ദ്ധിച്ച കൊളസ്ട്രോള്‍ എന്നിങ്ങനെ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് പ്രേരക ഘടകങ്ങള്‍ ധാരാളം ഉണ്ട്. 

പാര്‍ക്കിന്‍സണ്‍സിന്‍റെ പ്രധാന ലക്ഷണങ്ങള്‍ നോക്കാം

രോഗം മൂർച്ഛിക്കുന്നതോടെ കൈകൾക്കും തലയ്ക്കും വിറയലുണ്ടാകും. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിക്കുന്നവരില്‍ ഏറ്റവും ആദ്യ പ്രത്യക്ഷപ്പെടുന്ന ലക്ഷണമായും വിറയലിനെ കാണാം. വിരലുകള്‍, താടി, ചുണ്ട്, കാല്‍ തുടങ്ങിയവാണ് വിറയ്ക്കുന്നത്.

പേശികളില്‍ വേദന,കൈ-കാല്‍ പിടുത്തം, തോള്‍, ഇടുപ്പ് വേദന, നടക്കുമ്പോഴും ഇരിക്കുമ്പോഴുമുള്ള ബുദ്ധിമുട്ട്.

എത്ര നേരം കിടന്നാലും ഉറക്കം വരാത്ത അവസ്ഥ, ഉറക്കത്തില്‍ ഞെട്ടി എഴുന്നേല്‍ക്കുക തുടങ്ങിയവ രോഗ ലക്ഷണമാവാം. 

അകാരണമായി തലച്ചുറ്റള്‍ ഉണ്ടാവുക, ബോധക്ഷയം ഉണ്ടാവുക എന്നിവയും ശ്രദ്ധിക്കണം.

ഭക്ഷണങ്ങളുടെയും മറ്റ് ഗന്ധങ്ങളും തിരിച്ചറിയാന്‍ സാധിക്കാതെ വരുന്ന അവസ്ഥ. 

പാര്‍ക്കിന്‍സണ്‍സ് രോഗം തീവ്രമാകുമ്പോള്‍ മറവി പ്രശ്‌നങ്ങള്‍ രൂക്ഷമായേക്കും. രോഗം ഓര്‍മ്മശക്തിയെ ബാധിക്കുന്നതിനാല്‍ ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം മന്ദഗതിയിലാവും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രമേഹമുള്ളവർ ഭക്ഷണക്രമീകരണത്തിൽ വരുത്തേണ്ട 6 മാറ്റങ്ങൾ ഇതാണ്
നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!